Home ഇന്ത്യൻ വാർത്തകൾ കുടുംബ ശാക്തീകരണ പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റി

കുടുംബ ശാക്തീകരണ പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റി

526
0

ഇടുക്കി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സമൂഹ നന്മക്കുതകുന്ന കുടുംബ ശാക്തീകരണ പദ്ധതി നടപ്പിലാക്കി വരുന്നു. പദ്ധതിയുടെ പ്രാഥമിക അവബോധ ക്ലാസുകൾക്ക് തുടക്കമായി. കുടുംബ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ സമഗ്ര വികസനത്തിന് തുടക്കം കുറിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. ഗ്രാമ വികസന സമിതി പ്രസിഡൻ്റ് ഫാ. ഷൈജു കല്ലുവെട്ടാംകുഴിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ. ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, ജോസ് കുടുംബക്കുഴി, മഞ്ചു ജിൻസ്, ആലീസ് ബെന്നി, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ പ്രവർത്തന മേഖലകളിൽ മികവ് പുലർത്തിയവരെ അവാർഡുകൾ നൽകി ആദരിച്ചു.

Previous articleചിക്കാഗോ സെന്റ് മേരീസില്‍ ആഘോഷമായ പ്രഥമദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു
Next articleകുറുമുളളൂര്‍: അന്നമ്മ തോമസ് പാറ്റ്യാൽമേപ്പുറത്ത് 14-ാം ചരമവാര്‍ഷികം (28-05-2024)

Leave a Reply