മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക പള്ളിയുടെ വൈദിക മന്ദിരം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേമിന്റെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേലി വെഞ്ചരിച്ചു. പള്ളിയുടെ മുന്‍പിലായി നിര്‍മ്മിച്ച ക്നായി തോമായുടെയും ഉറഹാ മാര്‍ യൗസേപ്പിന്റെയും പ്രതിമ കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീര്‍ഗ്ഗീസ് മാര്‍ അപ്രേം അനാച്ഛാദനം ചെയ്തു. 2023 ഒക്ടോബര്‍ ഒന്നിന് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടാണ് വൈദിക മന്ദിര നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വികാരി ഫാ. സിറിയക് മറ്റത്തില്‍, കൈക്കാരന്മാരായ ജോര്‍ജ് ചിറപ്പുറത്ത്, മാത്യു ഇളപ്പാനിക്കല്‍, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ജോയി വാരിക്കാട്ട്, ജോയിന്റ് കണ്‍വീനര്‍ ഷിന്‍സ് പതിക്കല്‍, സൂപ്പര്‍വൈസര്‍ മാരായ ചാക്കോ ഇളപ്പാനിക്കല്‍, ജോസ് കളപ്പുരയ്ക്കല്‍, നിര്‍മ്മാണ കമ്മിറ്റി, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.












