Home ഇന്ത്യൻ വാർത്തകൾ സുജി പുല്ലുകാട്ട് ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ പ്രസിഡന്റ്‌

സുജി പുല്ലുകാട്ട് ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ പ്രസിഡന്റ്‌

613
0

കോട്ടയം: ബല്‍ത്തങ്ങാടി രൂപതയില്‍ നടന്ന മിഷന്‍ ലീഗ് ദേശീയ മാനേജിംഗ് കമ്മിറ്റിയില്‍ 2023-27 കാലത്തേക്കുള്ള ദേശീയ പ്രസിഡന്‍റായി മാറിടം
ക്നാനായ കത്തോലിക്ക ഇടവകാംഗം സുജി പുല്ലുകാട്ട് തെരഞ്ഞെടുക്കപ്പെട്ടു. ചെറുപുഷ്പ മിഷന്‍ ലീഗ് അതിരൂപത ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്‌
രൂപതയില്‍ നിന്നുള്ള സംസ്ഥാന പ്രതിനിധി എന്നീ സ്ഥാനങ്ങള്‍ അതിരൂപതാ തലത്തിലും, കേരള സംസ്ഥാന റീജിയണല്‍ ഓര്‍ഗനൈസര്‍, സംസ്ഥാന ജനറല്‍ ഓര്‍ഗനൈസര്‍, കേരളത്തില്‍ നിന്നുള്ള ദേശീയ പ്രതിനിധി എന്നീ പദവികള്‍ സംസ്ഥാന സമിതിയിലും, ദേശീയ റീജണല്‍ ഓര്‍ഗനൈസര്‍,
ദേശീയ ജനറല്‍ ഓര്‍ഗനൈസര്‍, ദേശീയ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ ദേശീയ സമിതിയിലും മുമ്പ് വഹിച്ചിട്ടുണ്ട്. അന്തര്‍ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം.മിഷന്‍ ലീഗിന്‍്റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായും, ദേശീയ പ്രസിഡന്‍്റായും തെരഞ്ഞെടുക്കപ്പെട്ട ആദ്യ ക്നാനായ കത്തോലിക്ക സമുദായ അംഗമാണ് ഇദ്ദേഹം. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് കോട്ടയം അതിരൂപത പ്രസിഡന്‍്റായും, മാറിടം സേക്രഡ് ഹാര്‍ട്ട് സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്ററായും, കിടങ്ങൂര്‍ പ്രൈവറ്റ് സ്കൂള്‍ ടീച്ചേഴ്സ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചു വരുന്നു. കിടങ്ങൂര്‍ സെന്‍്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് ടു വിഭാഗം ബോട്ടണി അധ്യാപകനാണ്. ഭാര്യ സ്മിത കോട്ടയം സെന്‍റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് ടു അധ്യാപികയാണ്.

Previous article“തനിമയിൽ-ഒരുമയിൽ-ഒറ്റക്കെട്ടായി-ഒരൊറ്റജനത-ക്നാനായജനത” എന്ന ആപ്തവാക്യം “ക്നായിത്തൊമ്മൻ നഗറിൽ” മുഴങ്ങും: UKKCA കൺവൻഷന്റെ ആപ്തവാക്യരചനയുടെ ആവേശകരമായ മത്സരത്തിൽ വിജയിച്ചത് ഹമ്പർസൈഡ് യൂണിറ്റിലെ ലീനുമോൾ ചാക്കോ
Next articleക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് സഭാസമുദായ പഠനശിബിരം സംഘടിപ്പിച്ചു

Leave a Reply