Home അമേരിക്കൻ വാർത്തകൾ ക്നാനായ റീജിയണല്‍ മിഷന്‍ ലീഗ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

ക്നാനായ റീജിയണല്‍ മിഷന്‍ ലീഗ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

471
0

ചിക്കാഗോ: ക്നാനായ റീജിയണില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് ഫൊറോനാ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയണിറെ കീഴിലുള്ള ന്യൂയോര്‍ക്ക്, റ്റാമ്പാ, ഹൂസ്റ്റണ്‍, ചിക്കാഗോ, സാന്‍ഹുസേ തുടങ്ങിയ ഫൊറോനകളില്‍ നിന്നുമുള്ള മിഷന്‍ ലീഗ് ഫൊറോനാ ഭാരവാഹികള്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു. മിഷന്‍ ലീഗിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പുതിയ റീജിയണല്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. മിഷന്‍ ലീഗ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, അന്തര്‍ദേശീയ റീജിയണല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി സംസാരിച്ചു.

Previous articleആതുര ശുശ്രൂഷ രംഗത്ത് കാരുണ്യത്തിന്റെ നിറദീപം തെളിച്ചുകൊണ്ട് മോനിപ്പള്ളി എം.യു.എം. ഹോസ്പിറ്റല്‍ 60 വര്‍ഷം പിന്നിടുന്നു.
Next articleഅനുഗ്രഹീതമായ വിശ്വാസോത്സവ യാത്ര ഒരുക്കി ബെൻസിൻവില്ല് ഇടവക

Leave a Reply