ഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വാർഷിക ധ്യാനം മാർച്ച് 15,16,17 എന്നീ തീയതികളിൽ നടത്തപ്പെട്ടു. ധ്യാനം നയിച്ചത് റെവ.ഫാ. മാത്യൂ ആശാരിപ്പറമ്പിൽ ആയിരുന്നു,ഗാന ശുശ്രൂഷ -ഷൈജൻ വടക്കൻ. സൺഡേ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ ധ്യാനം നയിച്ചത് റെവ.ഫാ.ആന്റണി ജൂലിയസ് OFM CAP, അനിലേഷ് പാനികുളങ്ങര, റ്റിയ ജിജോ എന്നിവരായിരുന്നു .ഇടവക വികാരി റെവ.ഫാ. ജോസെഫ് തറയ്ക്കൽ, കൈക്കാരന്മാരായ സെബാസ്റ്റ്യൻ വഞ്ചിത്താനത്ത്, സേവ്യർ തോട്ടം എന്നിവരോടൊപ്പം പാരീഷ് കൗൺസിൽ അംഗങ്ങൾ ധ്യാനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O)











