ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരുപത കർഷക ഫൊറത്തിൻ്റെ ആഭിമുഖ്യത്തിൽ മാറിക സെൻ്റ് ആൻ്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷകക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ദേവാലയത്തോടനുബദ്ധിച്ച് ചേർന്ന യോഗത്തിൽ വച്ച് ക്ലബ്ബിൻ്റെ ഉൽഘാടനം വികാരി റവ:ഫാദർ. ജോസ് കന്നുവെട്ടിയിൽ നിർവഹിച്ചു. കെ.സി.സി യൂണിറ്റു് പ്രസിഡൻ്റ് ജോഷി മോൻ പുളിയപ്പിള്ളിയിൽ ആദ്ധ്യക്ഷത വഹിച്ചു. കർഷക ഫൊറം രൂപത ചെയർമാൻ എം.സി. കുര്യാക്കോസ് വിഷയാവതരണം നടത്തി. കർഷക ഫൊറം ചുങ്കം ഫൊറോന കൺവീനർ ഭായി മാത്യു കറുത്തേടം ആശംസ പ്രസംഗം നടത്തി. കെ. സി. സി. ചുങ്കം ഫൊറോനസെക്രട്ടറി ഷിബു ഉറുകുഴിയിൽ, സ്വാഗതവും ജോസ് എരുമേലിക്കര കൃതജ്ഞതയും പറഞ്ഞു. ക്ലബ്ബ് കൺവീനറായി വി.എം.ചാക്കോ വാരാച്ചേരിയിൽ തിരഞ്ഞെടുക്കപ്പെട്ടു.











