Home ഇന്ത്യൻ വാർത്തകൾ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പഠന ശില്പശാല

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പഠന ശില്പശാല

566
0

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ വജ്ര ജുബിലീ വര്‍ഷത്തില്‍ കരിയര്‍ & പ്ലെസ്മെന്റ് സെല്ലും കോളേജ് IQAC യും സംയുക്തമായി Get Smarter എന്ന പേരില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി ചാഴികാട്ട് ഹാളില്‍ ഡിസംബര്‍ 13-14 തീയതികളില്‍ ഒരുക്കിയ രണ്ടു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പഠനശില്പശാല പ്രിന്‍സിപ്പല്‍ Dr സ്റ്റീഫന്‍ മാത്യു ഉല്‍ഘാടനം ചെയ്തു. മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ശില്പശാലയില്‍ പാല സിവില്‍ സര്‍വീസ് ഇന്‍സ്റ്റിട്യൂട്ടിലെ ശ്രീ ജുബിന്‍ ജെയിംസ്, ശ്രീ നോയല്‍ തോമസ്, ശ്രീ സുബിന്‍ S എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഇന്റര്‍വ്യു തയാറെടുപ്പ്, CV തയാറാക്കല്‍, GD പരിശീലനം തുടങ്ങിയ അടിസ്ഥാന നൈപുണികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്കപ്പെട്ടു. അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ശ്രീ ബിജു തോമസ്, ശ്രീ CA കുര്യന്‍, ശ്രീ തോമസ് മാത്യു, ഫാദര്‍ ബെന്നി തോമസ്, ശ്രീമതി ജിന്നു അന്ന കുര്യാക്കോസ്, ശ്രീ പ്രിന്‍സ് ജോസഫ്, ലൈബ്രറിയന്‍ ശ്രീ ജാസൂമുദീന്‍ S എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleയു.കെ ക്‌നാനായ കാത്തലിക് മിഷന്‍സ് പ്രതിനിധി സമ്മേളനം
Next articleക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ മലബാര്‍ റീജിയണിന് നവനേതൃത്വം

Leave a Reply