Home ഇന്ത്യൻ വാർത്തകൾ ചിങ്ങവനം മലങ്കര ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.

ചിങ്ങവനം മലങ്കര ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.

390
0

ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത കർഷക ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ ചിങ്ങവനം സെന്റ് ജോൺസ് മലങ്കര ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചു. പള്ളിയങ്കണത്തിൽ ചേർന്ന യോഗത്തിൽ വച്ച് എ ഐ സി യു പ്രതിനിഥി ബിനു ചെങ്ങളം ക്ലബ്ബ് ഉൽഘാടനം ചെയ്തു. യോഗത്തിൽ കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് ജോബി ജോർജ്ജ് വാണിയം പുരയിടത്തിൽ അദ്ധ്യക്ഷത വഹിച്ചു. പള്ളി വികാരി റവ:ഫാദർ ബിജൂ കൊച്ചുപറമ്പിൽ അനുഗ്രഹ പ്രഭാഷണവും, കർഷക ഫോറം രൂപത ചെയർമാൻ എം.സി.കുര്യാക്കോസ് വിഷയാവതരണവും നടത്തി. കെ.സി.സി. വർക്കിംഗ് കമ്മറ്റി മെമ്പർ തോമസ് അറക്കത്തറ മുഖ്യ പ്രഭാഷണവും, കെ.സി.ഡബ്ല്യു എ യുണിറ്റ് പ്രസിഡന്റ് ജെസി ചെറുപറമ്പിൽ, സ്റ്റാനി തുരുത്തേൽ പീഠികയിൽ, ജോബി മാത്യു കൊണ്ടകശ്ശരിയിൽ, എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. യൂണിറ്റ് സെ ക്രട്ടറി ജോസഫ് പി.എബ്രാഹം സ്വാഗതവും, യൂണിറ്റ് ട്രഷറാർ ജേക്കബ് കുരുവിള ഒറ്റതൈയ്ക്കൽ കൃതജ്ഞതയും പറഞ്ഞു.എ.യു. ജോൺ ഒഴാങ്കലിനെ കർഷക ക്ലബ്ബ് യൂണിയറ്റ് കൺവീനറായി തിരഞ്ഞെടുത്തു.

Previous articleമലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു
Next articleസമുദായ അംഗങ്ങൾക്ക് ഉണർവേകി ബംഗളൂർ ക്നാനായ കൂട്ടായ്മ്മ

Leave a Reply