കടുത്തുരുത്തി: വിശ്വാസപരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കുവേണ്ടി ‘നവീകരണവര്‍ഷത്തില്‍ വിശ്വാസ പരിശീലനത്തില്‍ എപ്രകാരം ഊര്‍ജ്ജസ്വലരാകാം’ എന്ന വിഷയത്തെ അധികരിച്ച് കടുത്തുരുത്തി വിശ്വാസ പരിശീലന കേന്ദ്രം സെമിനാര്‍ സംഘടിപ്പിച്ചു. ഫാ. അബ്രാഹം പറമ്പേട്ട് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച സെമിനാറില്‍ സി. ബെസ്സി SJC ക്ലാസ്സ് നയിച്ചു. എല്ലാ മാതാപിതാക്കന്മാരും സംബന്ധിച്ച സെമിനാറിനുശേഷം ഈ കാലഘട്ടത്തിനനുയോജ്യമായവിധത്തില്‍ എങ്ങനെ വിശ്വാസപരിശീലനം പരിപോഷിപ്പിക്കാം എന്ന് ചര്‍ച്ച നടത്തുകയും കുട്ടികളുടെ വിശ്വാസപരിപോഷണം എങ്ങനെ നടക്കുന്നു എന്ന് അതാത് അധ്യാപകരുടെ പക്കല്‍ നിന്നും മാതാപിതാക്കന്മാര്‍ വിലയിരുത്തുകയും ചെയ്തു. വേദപാഠ പ്രധാന അധ്യാപകന്‍ മാത്യു ഫിലിപ്പ് പാലകന്‍, PTA പ്രസിഡന്റ് ടോമി കുന്നശ്ശേരില്‍, MPTA പ്രസിഡന്റ്റ് പ്രിന്‍സി സൈജു തലയ്ക്കല്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.











