Home ഇന്ത്യൻ വാർത്തകൾ ഉഴവൂർ സെൻറ് ജോവാനാസ് യുപി സ്കൂളിൻറെ 118- മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും

ഉഴവൂർ സെൻറ് ജോവാനാസ് യുപി സ്കൂളിൻറെ 118- മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും

666
0

ഉഴവൂർ: ഉഴവൂരിൽ ആദ്യമായി തുടക്കം കുറിച്ച വിദ്യാഭ്യാസ സ്ഥാപനമായ സെൻറ് ജോവാനസ് യുപി സ്കൂളിന്റെ 118-മത് വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക ജെസ്സി എബ്രഹാമിന് യാത്രയയപ്പ് സമ്മേളനവും ബുധനാഴ്ച (8.03.2023) ഉച്ചകഴിഞ്ഞ് അഞ്ചു മണി മുതൽ വിവിധ പരിപാടികളുടെ സംഘടിപ്പിക്കപ്പെടും. കോട്ടയം കോർപ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജൻസിയുടെ സെക്രട്ടറി റവ.ഡോ. തോമസ് പുതിയകുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ റവ.ഫാ. തോമസ് ആനിമൂട്ടിൽ, രാമപുരം എ.ഇ.ഒ. കെ.കെ. ജോസഫ്, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോണിസ് പി. സ്റ്റീഫൻ, ഗ്രാമപഞ്ചായത്ത് അംഗം കെ.എം. തങ്കച്ചൻ, എം പി ടി എ പ്രസിഡൻറ് ദീപ സുദീപ്, ഫാദർ എൽബിൻ തിരുനെല്ലിപ്പറമ്പിൽ, സ്കൂൾ മാനേജർ റവ.സി. മത്തിയാസ് എസ്.വി.എം. ഹെഡ്മിസ്ട്ര റവ.സി.പ്രദീപ എസ് വി എം, സ്റ്റാഫ് സെക്രട്ടറി ജോസിനി സി. ബേബി, സ്കൂൾ ലീഡർ കുമാരി എയ്ഞ്ചലിന ആർ ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. സമ്മേളനത്തെ തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

Previous articleചെറുകര: മൂന്നുതൊട്ടിയിൽ ജോർജ് | Live Funeral Telecast Available
Next articleകെ.എസ്.എസ്.എസ് വനിതാ ദിനാഘോഷം ചൈതന്യയില്‍

Leave a Reply