കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന പ്രസ്ഥാനമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലെ ജി ഡി എസ് സ്വാശ്രയ സംഘ പ്രവർത്തകർക്ക് വേണ്ടി നടപ്പിലാക്കുന്ന ഹരിത പോഷിണി അടുക്കള തോട്ട നിർമ്മാണ പദ്ധതിക്ക് തുടക്കമായി. വിഷ രഹിത പച്ചക്കറികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്വന്തമായി കൃഷി ചെയ്തു ഭക്ഷ്യ വസ്തുക്കൾ ഉൽപ്പാദിപ്പിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക എന്നതും ആണ് ഈ പദ്ധതികൊണ്ട് ലക്‌ഷ്യം വയ്ക്കുന്നത്. സ്വന്തമായി പുരയിടം ഇല്ലാത്തവർക്ക് അടുക്കളത്തോട്ടം നിർമ്മിക്കുന്നതിന് ഗ്രോ ബാഗും വിത്തുകളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിൽ വരുന്ന മുറക്ക് വിലയിരുത്തൽ നടത്തി മികച്ച നേട്ടം കൈവരിച്ചവർക്ക് പാരിതോഷികങ്ങളും നൽകിയാണ് പദ്ധതി പൂർത്തിയാക്കുന്നത്. നിർമ്മാണ പദ്ധതിയുടെ ഉദ്‌ഘാടനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പിച്ചുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, അനിമേറ്റർ ലിഡ സ്റ്റെബിൻ, സ്വാശ്രയ സംഘ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.
Home ഇന്ത്യൻ വാർത്തകൾ ഹരിത പോഷിണി ആയിരത്തി ഒന്ന് അടുക്കള തോട്ടങ്ങളുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി











