ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ 2016-യില്‍ ഇന്‍ഡ്യന്‍ കമ്പനി നിയമപ്രകാരം ക്‌നാനായ സമുദായത്തിന്റെ ഒത്തൊരുമയോടുകൂടി ആരംഭിച്ച ക്‌നാനായ ഹാപ്പിഹോമിന്റെ മന്ദിരോദ്ഘാടനവും, ചാപ്പല്‍ വെഞ്ചരിപ്പ് കര്‍മ്മവും 2023 സെപ്റ്റംബര്‍ 16 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഹാപ്പിഹോം മന്ദിരത്തില്‍ വച്ച് നടത്തപ്പെടുന്നു. മന്ദിരോദ്ഘാടനം ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയും. ക്നാനായ ഹാപ്പി ഹോം ചെയർമാൻ പ്രൊഫ.ജോയി മുപ്രാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം കേരള സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തും. ശ്രീ. ജോസ് കെ മാണി എം.പി, ശ്രീ. തോമസ് ചാഴികാടൻ എം.പി., റവ.ഫാ. മൈക്കിൾ വെട്ടിക്കാട്ട് (വികാരി ജനറാൾ കോട്ടയം അതിരൂപത) എന്നിവർ പ്രഭാഷണം നടത്തും. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ (എം.എൽ.എ) ഫ്ളാറ്റ് ഉടമകൾക്ക് താക്കോൽ ദാന കർമ്മം നിർവഹിക്കും. ഹാപ്പി ക്ലബ് മെമ്പർഷിപ്പ് വിതരണവും ആശംസയും ശ്രീ മോൻസ് ജോസഫ് (എം.എൽ.എ) നിർവഹിക്കും. നേഴ്സിംഗ് സെന്റർ ഉദ്ഘാടനം മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി.ലൗലി ജോർജ് നിർവഹിക്കും. കാനായിലെ കല്യാണം ആർട് പെയിന്റിംഗ് അനാച്ചാദനം ശ്രീ. സ്റ്റീഫൻ ജോർജ് Ex. MLA നിർവഹിക്കും. ക്രിസ്തുരാജ പ്രതിമ അനാച്ചാദനം ഷെവ. ജോയി ജോസഫ് കൊടിയന്ത്രയും, ക്നായി തോമ്മാ അനാച്ചാദനം പ്രൊഫ. ജോയി മുപ്രാപ്പള്ളിയും നിർവഹിക്കും. ശ്രീ.പി.എ ബാബു പറമ്പടത്തുശേരിൽ (കെ.സി.സി പ്രസിഡന്റ്), റവ. ഫാ സൈമൺ പുല്ലാട്ട്, റവ.ഫാ.അനിയൻ കെ.പോൾ, ശ്രീമതി. വിജി ഫ്രാൻസിസ് എന്നിവർ ആശംസ പ്രസംഗം നടത്തും. ശ്രീ. സൈമൺ സേവ്യർ മണപ്പള്ളിൽ ഏവർക്കും കൃതജ്ഞതയര്‍പ്പിക്കും.











