ചിക്കാഗോ: ക്നാനായ സമുദായത്തിലെ, അവിവാഹിതരായി ചെറുപ്പക്കാർക്ക് പരസ്പരം കണ്ടുമുട്ടുവാനും പരിചയപ്പെടുവാനും അവസരം ഒരുക്കി, ചിക്കാഗോ കെ സി എസ്, കെസിസി എന്നെയും ആയി ചേർന്ന്, ചായ് – സിറ്റി സോഷ്യൽ എന്ന പേരിൽ നടത്തിയ, സാമൂഹ്യ പരിപാടി, പങ്കാളിത്തം കൊണ്ടും, പരിപാടികളുടെ മികവുകൊണ്ടും, വൻ ഹിറ്റായി മാറി. ജൂലൈ 21 മുതൽ 23 വരെ, ചിക്കാഗോ ഡൗൺ ടൗണിൽ വെച്ച്, നടത്തിയ ഈ സംഗമത്തിൽ, നോർത്ത് അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി 150 ഓളം പേർ പങ്കെടുത്തു. ചിക്കാഗോ ഡൌൺ ടൗണിലുള്ള, വോക്കോ ഹോട്ടലിൽ, വച്ച് ആരംഭിച്ച പരിപാടി, ഫുൾട്ടനിലെ ടൈം ഔട്ട് മാർക്കറ്റിലെ അത്താഴ വിരുന്നും, പിറ്റേദിവസം ചിക്കാഗോ നഗരത്തിന്റെ, കാഴ്ചകൾ കോർത്തിണക്കി നടത്തിയ സ്കാവഞ്ചർ ഹണ്ടും, വൈകിട്ട് പ്രശസ്ത റസ്റ്റോറന്റ് ടാബുവിൽ വെച്ച് നടത്തിയ റൂഫ് ടോപ് പാർട്ടിയും വളരെ ആസ്വാദകരമായി. കെ സി എസ് പ്രസിഡന്റ് ജയിൻ മാക്കിൽ, ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കെസിഎസ് എക്സിക്യൂട്ടീവ്, കോഡിനേറ്റേഴ്സ്, കെസിസി എന്നെ പ്രതിനിധികൾ എന്നിവർക്ക് നന്ദി അറിയിക്കുകയും ചെയ്തു. കെ സി സി എന്നെ പ്രസിഡന്റ്, ഷാജി എടാട്ട്, യുവജന സംഗമങ്ങളുടെ ആവശ്യകതയെ പറ്റി ചുരുക്കത്തിൽ വിശദീകരിക്കുകയും, തുടർന്നും യുവജനങ്ങൾക്ക് വേണ്ടി കെ.സി.എന്നെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുവാൻ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു.

ചിക്കാഗോ കെ സി എസ് ആദ്യമായിട്ടാണ്, യുവതി യുവാക്കൾക്കായി ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ജയിൻ മാക്കീലിന്റെ നേതൃത്വത്തിലുള്ള, പുതിയ ഭരണസമിതി അധികാരമേറ്റപ്പോൾ, ക്നാനായ സമുദായത്തിന്റെ അടിസ്ഥാനതത്വമായ, എൻഡോഗമി നിലനിർത്തുവാനും, ഭാവി തലമുറ സ്വ സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്നത്, പ്രോത്സാഹിപ്പിക്കുവാനും, അവിവാഹിതരായ യുവതി യുവാക്കൾക്ക് വേണ്ടി, മീറ്റ് ആൻഡ് ഗ്രേറ്റ് പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്ന് അതിനായി ഒരു ഫണ്ട് രൂപീകരിക്കുകയും ആദ്യ സംഭാവന, ശ്രീ രാജു ആൻഡ് കുഞ്ഞമ്മ നെടിയ കാലിൽ നിന്ന് സ്വീകരിക്കുകയും ചെയ്തു. കെസിഎസ് എക്സിക്യൂട്ടീവിന് പുറമേ, കെ സി എസിൽ നിന്നും ക്രിസ് കട്ടപ്പുറം, ജർമി തിരുനെല്ലി പറമ്പിൽ, ബെക്കി ഇടിയാലി, ഷാനിൽ വെട്ടിക്കാട്ടിൽ കെസിസി എന്നെ പ്രതിനിധീകരിച്ച്, പ്രസിഡന്റ് ഷാജി എടാട്ട്, ജോബിൽ കക്കാട്ടിൽ, ഫിനു തൂമ്പനാല്‍, നവോമി മാന്തുരുത്തിൽ എന്നിവർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ടോണി കിഴക്കേകുറ്റു ( Elite Gaming ), പുന്നൂസ് തച്ചേട്ട്, ഷെയിൻ നെടിയകാല( Capitol Depot ) ജോസ് പിണർക്കെയിൽ, രാജു നെടിയകാല, മനോജ് വഞ്ചിയിൽ, കുരുവിള ഇടുക്കുതറ, ഫിലിപ്പ് മുണ്ടപ്ലാക്കിൽ എന്നിവർ സ്പോൺസേർസ് ആയിരുന്നു.













