Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ മിഷനറി വൈദികരുടെയും ബ്രദേഴ്‌സിന്റെയും സംഗമം ഓഗസ്റ്റ് 17 മുതല്‍ 19 വരെ

ക്‌നാനായ മിഷനറി വൈദികരുടെയും ബ്രദേഴ്‌സിന്റെയും സംഗമം ഓഗസ്റ്റ് 17 മുതല്‍ 19 വരെ

582
0

മിയാവ്: ഇന്ത്യയിലെ ക്‌നാനായ മിഷനറി വൈദികരുടെയും ബ്രദേഴ്‌സിന്റെയും സംഗമം ഓഗസ്റ്റ് 17 മുതല്‍ 19 വരെ മിയാവ് ബിഷപ് ഹൗസില്‍ നടക്കും. കോവിഡിനു ശേഷം ആദ്യമായിയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. ഉത്തരേന്ത്യയില്‍ ഏതാനും തവണ മിഷനറിമാര്‍ ഇതിനുമുമ്പ് ഒത്തുചേര്‍ന്നിട്ടുണ്ട്. മിയാവ് ബിഷപ് ഡോ. ജോര്‍ജ് പള്ളിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ കൊഹിമ ബിഷപ് ഡോ. ജെയിംസ് തോപ്പിലും മറ്റു വൈദികരും സംബന്ധിക്കും. മിഷനറി വൈദികര്‍ക്കും ബ്രദേഴ്‌സിനും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനുള്ള അവസരമായിരിക്കും ഇത്. ഇതോടൊപ്പം അരുണാചല്‍ മിഷന്റെ ചില മിഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാനും അവസരമുണ്ട്. പരിപാടിക്ക് ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പിലിന്റെയും ലോക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് പെരുമാനൂരിന്റെയും നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു.

Previous articleചരിത്രം ആവർത്തിച്ച് ബർമ്മിങ്ഹാം
Next articleകെ.സി.വൈ.എല്‍ മാറിക യൂണിറ്റ് യുവജനദിനം ആഘോഷിച്ചു.

Leave a Reply