Home അമേരിക്കൻ വാർത്തകൾ മാർ ജോസഫ്‌ പണ്ടാരശ്ശേരിയിൽ പിതാവിനു ഡാളസ് ഇടവക സമൂഹം ഊഷ്മള സ്വീകരണം നൽകി.

മാർ ജോസഫ്‌ പണ്ടാരശ്ശേരിയിൽ പിതാവിനു ഡാളസ് ഇടവക സമൂഹം ഊഷ്മള സ്വീകരണം നൽകി.

1021
0

ഡാളസ്: കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ്‌ പണ്ടാരശ്ശേരിയിൽ പിതാവ് ഡാളസ് ക്രിസ്തുരാജാ ക്നാനായ ഇടവക സന്ദർശിച്ചു . ഏതാണ്ട് അഞ്ചു വർഷത്തിന് ശേഷം ഡാളസിലെ ക്നാനായ മക്കളെ സന്ദർശിക്കുവാനെത്തിയ കൊച്ചുപിതാവിനു ഇടവക സമൂഹം ഊഷ്മള സ്വീകരണം നൽകി. ക്നാനായ റീജിയണിന്റെ നേതൃത്ത്വത്തിൽ ഡാളസിനു സമീപമുള്ള ഡെന്റ്റെണിൽ വച്ച് ജൂൺ 30 മുതൽ ജൂലൈ 2 വരെ നടത്തപ്പെട്ട ടീൻ മിനിസ്റ്ററി കോൺഫറൻസ് ആയ ABIDE-2023 ൽ പങ്കെടുക്കുവാനാണ് പിതാവ് ഡാളസിൽ എത്തിയത്. ക്നാനായ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നു എത്തിച്ചേർന്ന 125 ൽ പരം കുട്ടികൾ പങ്കെടുത്ത പ്രോഗ്രാം വൻ വിജയമായി. ജൂലൈ 2 ഞായറാഴ്ച കൊച്ചുപിതാവിൻ്റെ പ്രധാനകാർമികത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ ദുക്റാന തിരുനാൾ ആചരിച്ചു. വി.കുർബാനക്കുശേഷം ഇടവകയിലെ പാരിഷ് കൗൺസിൽ അംഗങ്ങളെയും വിവിധ മിനിസ്ട്രി ഭാരവാഹികളുടെയും അഡ്മിനിസ്ട്രേഷൻ അംഗങ്ങളെയും പിതാവ് അഭിസംബോധന ചെയ്തു.

Previous articleകോട്ടയം അതിരൂപതയിലെ വൈദികരുടെ തുടര്‍ പരിശീലനം രണ്ടാം ബാച്ചിന് തുടക്കമായി
Next articleചരിത്രം ആവര്‍ത്തിക്കാന്‍ ബര്‍മ്മിങ്ഹാം

Leave a Reply