ന്യൂഡല്‍ഹി: കോട്ടയം അതിരൂപതയ്ക്കെതിരെ നവീകരണ സമിതി നല്‍കിയ കേസില്‍ സുപ്രീംകോടതി ഇന്ന് (25/11) വാദം കേട്ടു. ശബരിമല കേസിലെ വിധി വന്നതിനുശേഷം ഈ കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ശബരിമല കേസിലെ വിധി ക്രിസ്മസ് അവധിക്കു മുമ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. നവീകരണ സമിതിയുടെ കേസ് 2027 ജനുവരിയില്‍ പരിഗണിക്കുന്നതിനായി കോടതി മാറ്റിവച്ചു. അതുവരെ നിലവിലുള്ള ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിനായി നിര്‍ബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി.
Home ഇന്ത്യൻ വാർത്തകൾ കോട്ടയം അതിരൂപതയ്ക്കെതിരായ നവീകരണ സമിതി കേസ് ; വാദം കേള്‍ക്കുന്നത് 2027 ജനുവരിയിലേക്ക് മാറ്റി











