Home ഇന്ത്യൻ വാർത്തകൾ മലബാറിന് കാരിത്താസിന്റെ കരുതല്‍ ; ആരോഗ്യയാത്ര നവംബര്‍ 24 ന്

മലബാറിന് കാരിത്താസിന്റെ കരുതല്‍ ; ആരോഗ്യയാത്ര നവംബര്‍ 24 ന്

94
0

പെരിക്കല്ലൂര്‍: മലബാറിന്റെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് കാരിത്താസ് ഹോസ്പിറ്റല്‍ ഒരുക്കുന്ന ആരോഗ്യയാത്ര – കാര്‍ഡിയോളജി & മാമ്മോഗ്രാം സ്‌ക്രീനിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം നവംബര്‍ 24ന് രാവിലെ 8.15ന് പെരിക്കല്ലൂര്‍ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കും. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടറും സി.ഇ.ഒയുമായ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിക്കും. പള്ളി വികാരി വെരി.റവ.ഫാ. ജോര്‍ജ് കപ്പുകാലായില്‍ സന്നിഹിതനായിരിക്കും. ഹൃദയപരിശോധന, മാമ്മോഗ്രാം, ഇ.സി.ജി., എക്കോ, ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകും. കാരിത്താസിന്റെ ‘Hope on Wheels’, ‘Cardiac Care Beyond Walls’ എന്നീ പദ്ധതികളിലൂടെയാണ് ആരോഗ്യപരിശോധനാ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്.

Previous articleമാര്‍ തോമസ് ആനിമൂട്ടിലിന് രാജപുരത്ത് ഉജ്ജ്വല സ്വീകരണം
Next articleകേരളത്തിലെ 100 അംഗൻവാടികൾക്കും പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സഹായവുമായി ചിക്കാഗോയിലെ ജീവകാരുണ്യ പ്രവർത്തകൻ പീറ്റർ കുളങ്ങര.

LEAVE A REPLY