Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ലെസ്റ്ററിൽ ക്നാനായക്കാരുടെ പാരമ്പര്യ പ്രാർത്ഥനയായ പുറത്ത് നമസ്കാരം ഫെബ്രുവരി 6 ന് ; മാർ തോമസ്...

ലെസ്റ്ററിൽ ക്നാനായക്കാരുടെ പാരമ്പര്യ പ്രാർത്ഥനയായ പുറത്ത് നമസ്കാരം ഫെബ്രുവരി 6 ന് ; മാർ തോമസ് ആനിമൂട്ടിൽ പിതാവിന് ഉജ്ജ്വല സ്വീകരണവും

158
0

ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയുടെ കൽക്കുരിശിങ്കൽ മൂന്ന് നോമ്പിനോടനുബന്ധിച്ച് നടത്തിവരുന്ന പാരമ്പര്യ പ്രാർത്ഥനയായ പുറത്ത് നമസ്കാരം യു.കെയിൽ വീണ്ടും സംഘടിപ്പിക്കുന്നു. ക്നാനായ കാത്തലിക് മിഷൻസ് യു.കെയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിച്ച പുറത്ത് നമസ്കാരത്തിൽ യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിശ്വാസികൾ പങ്കെടുത്തിരുന്നു. ജനപങ്കാളിത്തം കൊണ്ടും ഭക്തിനിർഭരമായ പ്രാർത്ഥനാനുഭവം കൊണ്ടും ശ്രദ്ധേയമായ ഈ വർഷത്തെ പുറത്ത് നമസ്കാരം ഫെബ്രുവരി 6ന് ലെസ്റ്ററിലെ കമ്മ്യൂണിറ്റി സെൻട്രലിൽ നടക്കും. അന്നേ ദിവസം രാവിലെ 10.30ന് അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ഭക്തിസാന്ദ്രമായ പുറത്ത് നമസ്കാര പ്രാർത്ഥന നടത്തപ്പെടും. കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ തോമസ് ആനിമൂട്ടിൽ പിതാവ് വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. യോനാ പ്രവാചകനിലൂടെ ദൈവം നൽകിയ കൽപ്പന അനുസരിച്ച് നിനവേ നിവാസികൾ തപസ്സും ഉപവാസവും അനുഷ്ഠിച്ച് പ്രാർത്ഥിക്കുകയും ദൈവകോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷപ്പെടുകയും ചെയ്ത ഹൃദയസ്പർശിയായ ചരിത്രം പഴയനിയമത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവഹിതം അവഗണിച്ച് ഓടിപ്പോയ യോനാ പ്രവാചകൻ മൂന്നു ദിവസം മത്സ്യത്തിന്റെ ഉള്ളിൽ കഴിഞ്ഞ സംഭവത്തിന്റെ അനുസ്മരണവും ഓർമ്മപുതുക്കലും കൂടിയാണ് മൂന്ന് നോമ്പാചരണം.

വലിയ നോമ്പിന് മുന്നോടിയായി കടുത്തുരുത്തി വലിയപള്ളിയുടെ കൽക്കുരിശിനു താഴെ നടത്തിവരുന്ന ക്നാനായക്കാരുടെ തനതായ പ്രാർത്ഥനാരീതിയാണ് പുറത്ത് നമസ്കാരം. ജാതിമതഭേദമന്യേ നിരവധി ആളുകൾ എല്ലാ വർഷവും ഈ പ്രാർത്ഥനയിൽ പങ്കുചേരുന്നു. ഹൃദയസ്പർശിയായ പ്രാർത്ഥനാഗീതങ്ങളും അനുതാപ സങ്കീർത്തനങ്ങളും ദൈവകരുണയ്ക്കായുള്ള യാചനകളും പുറത്ത് നമസ്കാരത്തെ വിശ്വാസികൾക്ക് പ്രിയങ്കരമാക്കുന്നു.നാഥാ, കനിയണമേ എന്ന പ്രാർത്ഥനയോടെ ദൈവത്തിന്റെ കരുണയ്ക്കായി യാചിക്കാനും വലിയ നോമ്പിലേക്ക് ആത്മീയ ഒരുക്കത്തോടെ പ്രവേശിക്കാനും ലെസ്റ്ററിൽ നടക്കുന്ന ഈ പാരമ്പര്യ പ്രാർത്ഥനയിൽ പങ്കുചേർന്ന് പ്രാർത്ഥനാചൈതന്യത്തിൽ നിറയുവാനും യു.കെയിലെ എല്ലാ വിശ്വാസികളെയും ക്നാനായ കാത്തലിക് മിഷൻസ് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. ഇതിനോടനുബന്ധിച്ച് യു.കെയിൽ ആദ്യമായി സന്ദർശനം നടത്തുന്ന കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ തോമസ് ആനിമൂട്ടിൽ പിതാവിന് ഉച്ചകഴിഞ്ഞ് പ്രൗഢഗംഭീരമായ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. യു.കെയിലെ ക്നാനായ വിശ്വാസികൾക്ക് പിതാവിന്റെ സന്ദർശനം ഏറെ സന്തോഷകരവും ആത്മീയ പ്രാധാന്യമുള്ളതുമായ അനുഭവമായിരിക്കും.
.

Zachariah Puthenkalam

Previous articleകി​​ട​​ങ്ങൂ​​ർ ലി​​റ്റി​​ൽ ലൂ​​ർ​​ദ് ആ​​ശു​​പ​​ത്രി​​യു​​ടെ എ​​ഴു​​പ​​താം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ൾ മാ​​ർ തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ ഉ​​ദ്‌​​ഘാ​​ട​​നം ചെ​​യ്തു.
Next articleജോസ് ഓച്ചാലിക്ക് ഡാളസ് ക്നാനായ കത്തോലിക്ക മലങ്കരസമൂഹത്തിൻ്റെ ആദരവ്

LEAVE A REPLY