Home ഇന്ത്യൻ വാർത്തകൾ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിക്ക് മാർ തോമസ് തറയിൽ ഗുഡ് സമരിറ്റൻ അവാർഡ്

ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിക്ക് മാർ തോമസ് തറയിൽ ഗുഡ് സമരിറ്റൻ അവാർഡ്

203
0

കോട്ടയം: ഭിന്നശേഷിക്കാർക്കായുള്ള പുനരധിവാസം, ആരോഗ്യപരിപാലനം, ശാക്തീകരണം എന്നീ മേഖലകളിലെ സ്തുത്യർഹമായ സംഭാവനകളെ മുൻനിർത്തി പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിക്ക് ബി.സി.എം. കോളേജ് കോട്ടയത്തിന്റെ (ഓട്ടോണമസ്) ‘മാർ തോമസ് തറയിൽ ഗുഡ് സമരിറ്റൻ അവാർഡ്’ ലഭിച്ചു. ബി.സി.എം. കോളേജിൽ വെച്ച് നടന്ന അന്താരാഷ്ട്ര കോൺഫെറെൻസിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ന്യ ഗീവർഗീസ് മാർ അപ്രേം ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിക്ക് പുരസ്‌കാരം സമ്മാനിച്ചു. ബി.സി.എം. കോളേജിന്റെ സ്ഥാപകനായ മാർ തോമസ് തറയിലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം. ഭിന്നശേഷി മേഖലയിൽ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി നൽകിവരുന്ന നിസ്തുലമായ സേവനങ്ങൾക്കും പ്രൊഫഷണൽ വൈദഗ്ധ്യത്തിനും അംഗീകാരമായാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്.

Previous articleഉഴവൂർ: തൊട്ടിയിൽ മേരി കുര്യാക്കോസ് (89) | Live Funeral Telecast Available
Next articleഫാ. ബിനീഷ് മാങ്കോട്ടില്‍ ഡോക്ടറേറ്റ് നേടി

LEAVE A REPLY