Home അമേരിക്കൻ വാർത്തകൾ ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി പ്രധാന തിരുനാൾ 17, 18 തീയതികളിൽ...

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി പ്രധാന തിരുനാൾ 17, 18 തീയതികളിൽ | Live On KVTV

114
0

ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയുടെ പ്രധാന തിരുനാൾ ഒക്ടോബർ 16, 17, 18 തീയതികളിൽ ഭക്തിനിർഭരമായ തിരുക്കർമങ്ങളോടെയും കലാ-സാംസ്കാരിക പരിപാടികളോടെയും ആഘോഷിക്കും. ഇടവകയിലെ എല്ലാ കുടുംബങ്ങളും സംയുക്തമായി തിരുനാളിന്റെ പ്രസുദേന്തിമാരാകും. ഒക്ടോബർ 16 വെള്ളിയാഴ്ച വൈകുന്നേരം ആറിന് ആരാധനയും ജപമാലയും നടക്കും. 6:45-ന് കൊടിയേറ്റവും ലദീഞ്ഞും തുടർന്ന് ഏഴിന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഹൂസ്റ്റൺ സെന്റ് ജോസഫ്‌സ് പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ കാർമികത്വം വഹിക്കും. ഡാലസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി റവ. ഫാ. ബിൻസ് ചേത്തലിൽ തിരുനാൾ സന്ദേശം നൽകും.

ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം ആറിന് ആരാധനയും ജപമാലയും ഏഴിന് ലദീഞ്ഞും ഇംഗ്ലീഷിൽ വിശുദ്ധ കുർബാനയും നടക്കും. പേർലാൻഡ് സെന്റ് മേരീസ് ചർച്ച് വികാരി റവ. ഫാ. ഡായി കുന്നത്ത് കാർമികത്വം വഹിക്കും. രാത്രി എട്ടിന് നൊവേന, ജപമാല പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 7:30-ന് വിശുദ്ധ കുർബാനയും 9:30-ന് ആഘോഷമായ റാസ കുർബാനയും അർപ്പിക്കും. സാൻ ആന്റോണിയോ ക്നാനായ കത്തോലിക്കാ പള്ളിവികാരി റവ. ഫാ. ബോബൻ വട്ടംപുറത്ത് മുഖ്യകാർമികനാകും. റവ. ഫാ. അനീഷ് പുല്ലുകാട്ട് തിരുനാൾ സന്ദേശം നൽകും. രാവിലെ 11:45-ന് ആഘോഷമായ പ്രദക്ഷിണവും ഉച്ചയ്ക്ക് 12:30-ന് വിശുദ്ധ കുർബാനയുടെ ആശീർവാദവും 12:45-ന് ലേലവും നടക്കും.തിരുനാളിനോടനുബന്ധിച്ച് എച്ച്.കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററിൽ ഇടവക സംഘടനകൾ അവതരിപ്പിക്കുന്ന കലാ-സാംസ്കാരിക വിനോദപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഒക്ടോബർ 19 തിങ്കളാഴ്ച മരിച്ചവരുടെ അനുസ്മരണ പ്രാർഥന നടത്തും.

വികാരി ഫാ. എബ്രഹാം മുത്തോലത്ത്, സഹവികാരി ഫാ. ജോഷി വലിയവീട്ടിൽ, കൈക്കാരന്മാരായ സജി മരങ്ങാട്ടിൽ, ജെയിംസ് വടക്കേക്കര, സാബു കറുകപ്പറമ്പിൽ, നിധിൻ ജിജോ തോമസ് വട്ടമറ്റത്തിൽ, ഓഫീസ് സെക്രട്ടറി സിസ്റ്റർ റെജി എസ്.ജെ.സി. എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിന്റെ ഒരുക്കങ്ങൾ നടന്നുവരുന്നു. തിരുനാൾ തിരുക്കർമങ്ങളിലും അനുബന്ധ പരിപാടികളിലും പങ്കുചേരാൻ ഏവരെയും ഇടവക നേതൃത്വം ക്ഷണിച്ചു.

-ബിബി തെക്കനാട്ട്

Previous articleചെറുപുഷ്പ മിഷൻ ലീഗിന്റെ 80-ാം ജന്മദിനം ആഘോഷിച്ചു
Next articleബൈബിള്‍ നാടകത്തിന് ഒന്നാംസ്ഥാനം

LEAVE A REPLY