കോട്ടയം: 1947 ഒക്ടോബർ 3-ന് കോട്ടയം അതിരൂപതയുടെ മെത്രാനായിരുന്ന മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്ത ചെറുപുഷ്പ മിഷൻലീഗിന്റെ 80-ാം ജന്മദിനാഘോഷം കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്ക മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടന്നു. അതിരൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. തോമസ് ആദോപ്പിള്ളിൽ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. മിഷൻ മാസമായി ആചരിക്കുന്ന ഒക്ടോബറിൽ അതിരൂപതയിലെയും ഇടവകകളിലെയും പ്രവർത്തനങ്ങൾ കുഞ്ഞു മിഷനറി മാരുടെ പ്രേഷിതതീക്ഷ്ണത ജ്വലിപ്പിക്കാൻ സഹായകമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. അതിരൂപത ഡയറക്ടർ ഫാ. ജെഫിൻ ഒഴുങ്ങാലിൽ, പ്രസിഡന്റ് എബ്രഹാം സജി പഴുമാലിൽ, വൈസ് ഡയറക്ടർ സി. അനു ഒരപ്പാങ്കൽ, ഓർഗനൈസർ ഷിജു ജോസ് മണ്ണുക്കുന്നേൽ, റീജണൽ ഓർഗനൈസർ എൽവിൻ ഷിജു മണ്ണുക്കുന്നേൽ എന്നിവർ സന്നിഹിതരായിരുന്നു.











