ഫോർട്ട് ലോഡർഡെയിൽ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്നാനായ കത്തോലിക്കാ കുടുംബസംഗമമായ 16-ാമത് കെ.സി.സി.എൻ.എ (KCCNA) കൺവെൻഷന്റെ സമാപന ഫാമിലി ബാൻക്വിറ്റിൽ(ഓഗസ്റ്റ് 9 ഞായറാഴ്ച ) കേരള സർക്കാർ ചീഫ് വിപ്പും തൊടുപുഴ എം.എൽ.എയുമായ അപു ജോൺ ജോസഫ് പങ്കെടുക്കും. രാഷ്ട്രീയ, സാമൂഹിക, പൊതുപ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായ അപു ജോൺ ജോസഫിന്റെ സാന്നിധ്യം കൺവെൻഷന് കൂടുതൽ പ്രൗഢി പ്രൗഢി പകരും . തൊടുപുഴ എം.എൽ.എ എന്ന നിലയിലും കേരള സർക്കാരിന്റെ ചീഫ് വിപ്പ് എന്ന നിലയിലും അദ്ദേഹം വഹിക്കുന്ന ഉത്തരവാദിത്വവും, ക്നാനായ സമൂഹവുമായി പുലർത്തുന്ന ആത്മബന്ധവും അമേരിക്കയിലെ ക്നാനായ സമൂഹത്തിന് ഏറെ പ്രചോദനമാകുമെന്ന് കെ.സി.സി.എൻ.എ കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഓഗസ്റ്റ് 6 മുതൽ 9 വരെ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലുള്ള Broward County Convention Center-ൽ നടക്കുന്ന കൺവെൻഷനിൽ നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാലായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. കുടുംബസംഗമങ്ങൾ, യുവജന-കുട്ടികളുടെ പരിപാടികൾ, സാംസ്കാരിക മത്സരങ്ങൾ, കലാസന്ധ്യകൾ, സെമിനാറുകൾ , മെഗ് എന്റർടൈൻമെന്റ് ഷോ പ്രമുഖരുടെ സന്ദേശങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഓഗസ്റ്റ് 9 ഞായറാഴ്ച , സമാപന ഫാമിലി ബാൻക്വിറ്റിൽ മികച്ച ഗായകൻ കൂടിയായ അപു ജോൺ ജോസഫിന്റെ സാന്നിധ്യം കേരളവും പ്രവാസി ക്നാനായ സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്ന് KCCNA എക്സിക്യൂട്ടീവ് കമ്മറ്റി പ്രത്യാശ പ്രകടിപ്പിച്ചു.
ബൈജു ആലപ്പാട്ട് KCCNA PRO :











