Home ഇന്ത്യൻ വാർത്തകൾ കെ.സി.എസ്.എല്‍. സംസ്ഥാനതല ലീഡര്‍ഷിപ്പ് ക്യാമ്പ്

കെ.സി.എസ്.എല്‍. സംസ്ഥാനതല ലീഡര്‍ഷിപ്പ് ക്യാമ്പ്

65
0

കോതനല്ലൂര്‍ :കെ.സി.എസ്.എല്‍. സംഘടനയുടെ ആഭിമുഖ്യത്തിലുള്ള സംസ്ഥാനതല ലീഡര്‍ഷിപ്പ് ക്യാമ്പ് കോട്ടയം അതിരൂപതയുടെ ആതിഥേയത്ത്വത്തില്‍, കോതനല്ലൂര്‍ തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ ഐവിന്‍ ഷെറിന്‍ തയ്യില്‍ അധ്യക്ഷത വഹിച്ചു. ഫാ. ലിജോ ഓടത്തങ്കല്‍ (സംസ്ഥാന ഡയറക്ടര്‍), ജോയി ഫ്രാന്‍സിസ് മുല്ലശ്ശേരി (സംസ്ഥാന പ്രസിഡന്‍്റ്), ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ (അതിരൂപത ഡയറക്ടര്‍), സി. മരീസ എസ്.വി.എം (അതിരൂപത പ്രസിഡന്‍്റ്), എന്‍ഷ മരിയ റോബിന്‍ (അതിരൂപത ചെയര്‍പേഴ്സണ്‍), മറിയം റോസ് (സംസ്ഥാന ജനറല്‍ സെക്രട്ടറി), സോയി കളമ്പാട്ട് (സംസ്ഥാന ട്രഷറര്‍) എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ രൂപതകളില്‍ നിന്നായി കുട്ടികളും ആനിമേറ്റേഴ്സും ഉള്‍പ്പെടെ 150 ഓളം അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു.

Previous articleകെ.സി.ഡബ്ള്യു.എ കൈപ്പുഴ ഫൊറോന ഗ്രാന്‍ഡ് പേരന്റ്‌സ്‌ ഡേ ആഘോഷം
Next articleKAIPUZHA | WEDDING CEREMONY || JERRIN & ANAKHA ||

Leave a Reply