മെട്രിസ് ഫിലിപ്പ് എഴുതിയ “ഗലീലിയിലെ നസ്രത്ത്”, പുസ്തകം പ്രകാശനം ചെയ്തു.
യേശു നാഥൻ സഞ്ചരിച്ച, തേനും പാലും ഒഴുകുന്ന കാനാൻ ദേശമായ ജെറുസലേം വീഥിയിലൂടെ ഒരു സഞ്ചാരം. ഇസ്രായേൽ, പാലസ്തിൻ, ജോർദാൻ, ഈജിപ്‌ത് എന്നി രാജ്യങ്ങളിലൂടെ സഞ്ചരിച്, എഴുതിയ യാത്രാ വിവരണ പുസ്തകം, അഭി. മാർ ജോസഫ് പണ്ടാരശേരിയിൽ പിതാവ്, സിങ്കപ്പൂരിൽ പ്രകാശനം ചെയ്തു. സെന്റ്. തോമസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി സിങ്കപ്പൂരിൽ എത്തിയ അഭി. പിതാവിന്, സിങ്കപ്പൂർ ക്നാനായ കത്തോലിക് കമ്മ്യൂണിറ്റി നൽകിയ സ്വീകരണ ചടങ്ങിൽ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്.
മെട്രിസിൻ്റെ, നിരവധി ലേഖനങ്ങൾ, കുറിപ്പുകൾ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: (ഓർമ്മകൾ കുറിപ്പുകൾ), “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലാ സിങ്കപ്പൂർ, പ്രവാസി എക്സ്പ്രസ്സ്, കൈരളി സിംഗപ്പൂർ, സ്നേഹ വീട്, ഉഴവൂർ ഭാവന, ഉഴവൂർ ക്ലബ്‌കളുടെയൊക്കെ നിരവധി പ്രവാസി അവാർഡ് കൾ ലഭിച്ചിട്ടുള്ള മെട്രിസ്, ഇപ്പോൾ സിങ്കപ്പൂർ പ്രവാസി എക്സ്പ്രസ്സ്‌ന്റെ എഡിറ്റോറിയൽ അംഗവും, വിവിധ ഓൺ ലൈൻ പത്രങ്ങളിൽ സ്ഥിരമായി എഴുതുന്നു. ഉഴവൂർ ഇടവക ആനാലിപ്പാറയിൽ ഫിലിപ്പ്, ശാന്തമ്മ ദമ്പദികളുടെ പുത്രനാണ്. ഭാര്യ മജു, മക്കൾ മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
Metrice philip
16/07/2026











