Home ഇന്ത്യൻ വാർത്തകൾ ‘മങ്ങാത്ത കാഴ്ചകൾ’ പദ്ധതി ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

‘മങ്ങാത്ത കാഴ്ചകൾ’ പദ്ധതി ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

158
0

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെയും ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ തൊടുപുഴ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലുമായി സഹകരിച്ച് രാജാക്കാട് പഞ്ചായത്തിൽ നേത്ര ചികിത്സ ക്യാമ്പ് നടത്തി. തിമിര രോഗികൾക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയ നടത്തുക, കാഴ്ച മങ്ങൽ ഉള്ളവർക്ക് കണ്ണടയിലൂടെ കാഴ്ച വീണ്ടെടുക്കുക, നേത്ര രോഗങ്ങൾക്ക് മരുന്നുകൾ നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് മങ്ങാത്ത കാഴ്ചകൾ എന്ന പദ്ധതി നടപ്പിലാക്കുന്നത്. എൻ ആർ സിറ്റി പാരിഷ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്‌ഘാടനം രാജാക്കാട് പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി കിങ്ങിണി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. എൻ ആർ സിറ്റി ഗ്രാമ വികസന സമിതി പ്രസിഡണ്ട് ഫാ. ഷെറിൻ കുരിക്കലേട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. അജയ് മാത്യു, കൗൺസിലർ ആതിര ശശികുമാർ, കെ സി വൈ എൽ പ്രസിഡണ്ട് എബിനോ ജോസ്, അനിമേറ്റർ ജിബി ബേബി എന്നിവർ പ്രസംഗിച്ചു. അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി. മങ്ങാത്ത കാഴ്ചകൾ പദ്ധതിയുടെ ഭാഗമായി 2026 ഓഗസ്ററ് മാസം 9 )o തീയതി രാവിലെ 9.30 മുതൽ തടിയൻപാട് മരിയ സദൻ അനിമേഷൻ സെന്ററിൽ വെച്ച് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെ സഹകരണത്തോടെ അടുത്ത ക്യാമ്പ് നടത്തപെടുമെന്ന് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അറിയിച്ചു.

Previous article“സമ്മർ ഇൻ ബത്‌ലേഹം” കുട്ടികളുടെ കൂട്ടായ്മയ്ക്ക് തുടക്കമായി
Next articleമേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഹൂസ്റ്റൺ ക്നാനായ ദൈവാലയത്തിൽ പ്രൗഢഗംഭീര സ്വീകരണം

LEAVE A REPLY