Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ബെർമിങ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷനിൽ ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ

ബെർമിങ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷനിൽ ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ

161
0

ബെർമിങ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷനിൽ ഇടവക മധ്യസ്ഥനായ ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ ജൂൺ 28-ന് ഭക്തിനിർഭരമായി ആഘോഷിക്കുന്നു. സർവലോകത്തിന്റെയും രാജാവും രക്ഷകനുമായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ രാജത്വം പ്രഘോഷിക്കുകയും, അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഭരണത്തിൻ കീഴിൽ ജീവിക്കുവാനുള്ള പ്രതിജ്ഞ പുതുക്കുകയും ചെയ്യുന്ന ഈ തിരുനാളിൽ പങ്കുചേരുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
തിരുനാൾ ദിനമായ ജൂൺ 28-ന് രാവിലെ 10:30-ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയിലും തുടർന്നുള്ള തിരുക്കർമ്മങ്ങളിലും പങ്കുചേർന്ന് മിശിഹാരാജന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ വിശ്വാസസമൂഹത്തെ ക്ഷണിക്കുന്നു. ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് കിടങ്ങൂർ ഫൊറോന വികാരിയായ ഫാ. സ്റ്റാനി എടത്തിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. ഇരവിമംഗലം പള്ളി വികാരിയായ ഫാ. സ്റ്റീഫൻ വെട്ടുവേലിൽ തിരുനാൾ സന്ദേശം നൽകും.
അഭിലാഷ് മൈലപ്പറമ്പിൽ ജനറൽ കൺവീനറായും ജോണിഷ് മാടവള്ളിൽ ജോയിന്റ് കൺവീനറായും നേതൃത്വം നൽകുന്ന തിരുനാൾ കമ്മിറ്റി, മിഷൻ ഡയറക്ടർ ബഹു. ഫാ. ഷഞ്ജു കൊച്ചുപറമ്പിൽ, കൈക്കാരൻമാരായ ശ്രീ. ബെന്നി മാവേലി, ശ്രീ. ജിജോ കോരപ്പള്ളി, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിന്റെ വിവിധ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചുവരുന്നു. വിശുദ്ധ കുർബാനയ്ക്കും ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണത്തിനും ശേഷം കലാപരിപാടികൾ, സ്കോട്ടിഷ് ബാൻഡിന്റെ സംഗീതാവതരണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്. കിംഗ്സ് വിൻഫോർഡിലെ ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. തിരുനാൾ ദിനത്തിൽ കഴുന്ന് എടുക്കുന്നതിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Previous article“കരുതൽ” സിനിമ OTT-യിൽ മികച്ച പ്രതികരണം…ഒരാഴ്ച്ചകൊണ്ട് ഇരുപത്തയ്യായിരത്തിന് മുകളിൽ പ്രേക്ഷകരിലേക്ക്…
Next articleകെ.സി.വൈ.എൽ കോട്ടയം അതിരൂപത നിയുക്ത ഭാരവാഹികൾ

LEAVE A REPLY