Home ഇന്ത്യൻ വാർത്തകൾ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം

കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം

85
0

കിടങ്ങൂര്‍: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ ബിനുമോള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ലഹരിക്കെതിരായ സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചു. ‘തൂഫാന്‍ വണ്‍ മില്യണ്‍ ഗോള്‍’ ക്യാംപയിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഗോള്‍പോസ്റ്റില്‍ ഗോളുകള്‍ അടിച്ച് ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് തൂഫാന്‍ വാരിയേഴ്സായ റേഞ്ചര്‍, റോവര്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫും ഹെഡ്മാസ്റ്റര്‍ ബിജു സൈമണും ചേര്‍ന്ന് ബാഡ്ജുകള്‍ വിതരണം ചെയ്തു. സ്റ്റീഫന്‍സണ്‍ എബ്രാഹാമും റീന ചാക്കോയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleഅന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനത്തിന്റെയും, ഫിഫ വേള്‍ഡ് കപ്പിന്റെയും ആവേശത്തിരയിലേറി ഉഴവൂര്‍ ഒ.എല്‍.എല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
Next articleഫാദേഴ്സ് ഡേയിൽ ലോകകപ്പ് ആവേശമായി “ഷൂട്ട് ഔട്ട്” ഒരുക്കി ഡാളസ് ഇടവക

Leave a Reply