Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ജന്മദിനാഘോഷവും പ്രതിനിധിസംഗമവും സംഘടിപ്പിച്ചു

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ജന്മദിനാഘോഷവും പ്രതിനിധിസംഗമവും സംഘടിപ്പിച്ചു

590
0

കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ 85-ാം ജന്മദിനാഘോഷങ്ങളും പ്രതിനിധി സംഗമവും ചൈതന്യയില്‍ സംഘടിപ്പിച്ചു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.സി ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി രൂപതാ വൈസ്പ്രസിഡന്റ് ടോം കരികുളം, ജോയിന്റ് സെക്രട്ടറി എം.സി. കുര്യാക്കോസ്, എ.ഐ.സി.യു പ്രതിനിധി ബിനു ചെങ്ങളം, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു. 1938 മെയ് 24 ന് കൈപ്പുഴയിലാണ് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന് തുടക്കം കുറിച്ചത്.

Previous articleപന്ത്രണ്ടാം വട്ടവും UKKCA കൺവൻഷൻ സ്വാഗതനൃത്ത സംവിധാനം നിർവ്വഹിയ്ക്കുന്നത് സംഘന്യത്തങ്ങളെ മാന്ത്രികസ്പർശമേകി മെഗാ ഷോകളെ വിസ്മയക്കാഴ്ച്ചയാക്കിയ കലാഭവൻ നൈസ്
Next articleഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍.

Leave a Reply