ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു. നവംബർ 9 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു . സൺഡേ സ്കൂൾ ക്‌ളാസ്സുകളിൽ അധ്യാപകരും കുട്ടികളും ചേർന്നു അതാതു ക്‌ളാസ്സുകൾ അവതരിപ്പിക്കുന്ന വിശുദ്ധരെ തിരഞ്ഞെടുത്തു . ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കൽ വി . കുർബ്ബാന അർപ്പിച്ചു . വി . കുർബ്ബാനയ്ക്കു ശേഷം തിരഞ്ഞെടുത്ത വിശുദ്ധരെ ഓരോ ക്‌ളാസ്സിലെയും കുട്ടികൾ ഇടവക ജെനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു .
ജെയിസ് കണ്ണച്ചാൻപറമ്പിൽ ( P R O )











