താമ്പ: ക്നാനായ കത്തോലിക്കര്‍ക്കായി കേരളത്തിനു വെളിയില്‍ ആദ്യമായി പുതുതായി നിര്‍മ്മിക്കുന്ന ദേവാലയത്തിന്‍റെ ശിലാസ്ഥാപനവും ധന സമാഹരണത്തിന്‍റെ ഭാഗമായി നടത്തുന്ന റാഫിള്‍ ടിക്കറ്റിന്‍റെ ഉദ്ഘാടനവും മെയ് 14-ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കുന്നു. അന്നേദിവസം രാവിലെ 10 മണിക്ക് മാതൃ ദിനത്തോടനുബന്ധിച്ച് ഇടവകയിലെ എല്ലാ അമ്മമാരേയും അഭിവന്ദ്യ
പിതാവ് ആദരിക്കുന്നു. തുടര്‍ന്ന് മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സാംസ്കാരിക സമ്മേളനവും നടത്തപ്പെടുന്നു. സാംസ്കാരിക സമ്മേളനത്തില്‍ വെച്ച് ദേവാലയത്തിന്‍റെ നിര്‍മ്മാണത്തിനുള്ള ധനസമാഹരണത്തിന്‍റെ ഭാഗമായി നടത്തപ്പെടുന്ന റാഫിള്‍ ടിക്കറ്റിന്‍റെ ഉദ്ഘാടനം അഭിവന്ദ്യ പിതാവ് നിര്‍വഹിക്കുന്നു. തുടര്‍ന്ന് പുതിയ ദേവാലയം പണിയുന്ന സ്ഥലത്ത് അഭിവന്ദ്യ പിതാവ് ശിലാസ്ഥാപനം നടത്തുന്നതാണ്.

അതേത്തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ ധന്യമുഹൂര്‍ത്തങ്ങളിലേക്ക് ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അന്നേദിവസം നടക്കുന്ന ചടങ്ങുകള്‍ക്ക് വികാരി റവ. ജോസ് ആദോപ്പിള്ളില്‍, അസി. വികാരി റവ.ഫാ. ജോബിപൂച്ചൂകണ്ടത്തില്‍, കൈക്കാരന്മാരായ ജോസ്മോന്‍ തത്തംകുളം, കിഷോര്‍ വട്ടപ്പറമ്പില്‍ജ, ബേബി മാക്കീല്‍, റെനിമോന്‍ പച്ചിലമാക്കീല്‍, ജെഫ്റി ചെറുതാനിയില്‍, ബില്‍ഡിംഗ് ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗങ്ങളായ റെനി ചെറുതാനിയില്‍ (കണ്‍വീനര്‍), രാജീവ് കൂട്ടുങ്കല്‍ (ജോ. കണ്‍വീനര്‍), ജോസ് ഉപ്പൂട്ടില്‍ (ചെയര്‍മാന്‍), തോമസ്കുട്ടി ആക്കല്‍കൊട്ടാരം (കോ-ചെയര്‍മാന്‍), കിഷോര്‍ വട്ടപ്പറമ്പില്‍ (ഫണ്ട് റെയ്സിങ് ചെയര്‍മാന്‍), സാബു കൂന്തമറ്റത്തില്‍, ബിജോയി മൂശാരിപറമ്പില്‍ (ഫണ്ട് റെയ്സിങ് കോ-ചെയര്‍), സ്റ്റീഫന്‍ തൊട്ടിയില്‍ (സെക്രട്ടറി), മറ്റ് നൂറില്‍പ്പരം ബില്‍ഡിംഗ് ബോര്‍ഡ് അംഗങ്ങളും ഇടവകയിലെ വിസിറ്റേഷന്‍ സന്യാസസഭാംഗങ്ങളും നേതൃത്വം നല്കും.

Home അമേരിക്കൻ വാർത്തകൾ താമ്പ സേക്രഡ്ഹാര്‍ട്ട് ക്നാനായ കാത്തലിക് ഫൊറോനാ ഇടവകയില്‍ പുതിയ ദേവാലയത്തിന്‍റെ ശിലാസ്ഥാപനം മെയ് 14-ന്











