Home യൂറോപ്പ് | ഗൾഫ് | ഓഷിയാന മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം 2026 മെയ് രണ്ടിന് നടത്തപ്പെടുന്നു

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം 2026 മെയ് രണ്ടിന് നടത്തപ്പെടുന്നു

387
0

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം 2026 മെയ് രണ്ടിന് നടത്തപ്പെടുന്നു

മാഞ്ചസ്റ്റർ ക്നാനായ അസോസിയേഷൻ (MKCA)യുടെ സിൽവർ ജൂബിലി ആഘോഷം മെയ് 2-ന് മാഞ്ചസ്റ്ററിൽ അതിഗംഭീരമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
2001 ജൂലൈയിൽ സ്ഥാപിതമായ മാഞ്ചസ്റ്റർ ക്നാനായ അസോസിയേഷൻ, ഇന്ന് ഏകദേശം 230-ലധികം കുടുംബങ്ങളെ അംഗങ്ങളാക്കിക്കൊണ്ട്, യുകെയിലെ തന്നെ ഏറ്റവും വലിയ ക്നാനായ സംഘടനകളിലൊന്നായി വളർന്നു നിലകൊള്ളുന്നു.

ക്നാനായ സമൂഹത്തിന്റെ ഐക്യം, പരസ്പര സ്നേഹം, സഹകരണം എന്നിവയാണ് എം.കെ.സി.യുടെ വളർച്ചയ്ക്കും നിലനില്പിനും അടിസ്ഥാനമായ നിലകൊള്ളുന്നത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങൾ ഈ സിൽവർ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

അതോടൊപ്പം, ഈ മഹത്തായ വേളയിൽ നയനമനോഹരമായ കലാപരിപാടികളും സാംസ്കാരിക അവതരണങ്ങളും ഒരുക്കി വരുന്നതായും ജൂബിലി കമ്മിറ്റി അറിയിച്ചു.

Contact

Gigi Abraham
07584038423
George Thekumkalayil
07578588393

Siby Thoppil

07427727018

Previous articleതാമ്പ : ഏലിയാമ്മ ജോയി [85] Live Wake & Funeral Services available
Next articleതിരുബാലസഖ്യ മത്സരത്തില്‍ അരീക്കരയ്ക്ക് ചാമ്പ്യന്‍ഷിപ്പ്

Leave a Reply