Home ഇന്ത്യൻ വാർത്തകൾ മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍ മിഷന്‍ വാരാചരണത്തിന് തുടക്കം കുറിച്ചു

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍ മിഷന്‍ വാരാചരണത്തിന് തുടക്കം കുറിച്ചു

281
0

മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ മിഷന്‍ വാരാചരണം ജപമാലയോടു കൂടി ആരംഭിച്ചു. തുടര്‍ന്ന് മണ്ണൂര്‍ പള്ളി കുരുശു പള്ളിയില്‍ ഫാ. ജെറിമോന്‍ പീടിക വെളിയില്‍ ലദീഞ്ഞ് ചൊല്ലി പ്രാര്‍ത്ഥിക്കുകയും വി. കൊച്ചുത്രേസ്യായുടെ തിരുന്നാള്‍ പ്രദിക്ഷണത്തിന് കാര്‍മികത്വം വഹിക്കുകയും ചെയ്തു. ചെറുപുഷ്പ മിഷന്‍ ലീഗ് കുട്ടികള്‍ തങ്ങളുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയുടെ രൂപം വഹിച്ചു കൊണ്ട് കുരിശും കൊടികളും കുടകളുമേന്തി ഭക്തി നിര്‍ഭരമായി തിരുന്നാള്‍ പ്രദിക്ഷണത്തില്‍ പങ്കു ചേര്‍ന്നു. ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപത ഡയറക്ടര്‍ ഫാ.ജെഫിന്‍ ഒഴുങ്ങാലില്‍ ദിവ്യബലിയര്‍പ്പിച്ച് തിരുന്നാള്‍ സന്ദേശം നല്‍കി. അതിരൂപത കലോത്സവ വിജയിക്കള്‍ക്ക് സമ്മാനം നല്‍കി. മിഷന്‍ വാരാചരണത്തിന് തുടക്കം കുറിച്ച് കൊണ്ട് ചെറുപുഷ മിഷന്‍ ലീഗിന്റെ പതാക ഉയര്‍ത്തി, മിഷന്‍ ആന്തം ആലപിച്ചു. മധുര പലഹാരം നല്‍കി. കൊന്ത കെട്ട് പരിശീലനം, രോഗീ സന്ദര്‍ശനം, മിഷന്‍ പ്രദേശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന, പരോപകാര പ്രവര്‍ത്തനങ്ങള്‍, ജപമാലചൊല്ലിയുളള പ്രാര്‍ത്ഥന, ആരാധന എന്നീ പ്രവര്‍ത്തനങ്ങളിലൂടെ 2025 ലെ മിഷന്‍ വാരാചരണത്തിന് ആരംഭം കുറിച്ചു.

Previous articleചെറുപുഷ്പ മിഷൻ ലീഗിൻറെ പ്രവർത്തനോദ്ഘാടനവും, വി. കൊച്ചുത്രേസ്യായുടെ തിരുനാളും
Next articleകടുത്തുരുത്തി മേരി മാതാ ഐ.ടി.ഐ യില്‍ കോണ്‍വൊക്കേഷന്‍ സെറിമണി നടത്തപ്പെട്ടു

Leave a Reply