Home ഇന്ത്യൻ വാർത്തകൾ സ്‌നേഹഭവനം മാര്‍ മാത്യു മൂലക്കാട്ട് ആശീര്‍വദിച്ചു.

സ്‌നേഹഭവനം മാര്‍ മാത്യു മൂലക്കാട്ട് ആശീര്‍വദിച്ചു.

468
0

കാരിത്താസ്: കോട്ടയം അതിരൂപതയിലെ സമര്‍പ്പിത സമൂഹമായ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ മാര്‍ തോമസ് തറയില്‍ പിതാവിന്റെ നിത്യതയുടെ അന്‍പതാം ചരമ വാര്‍ഷികത്തില്‍ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാരിത്താസ് ഇടവകയിലെ വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നിര്‍മിച്ച് നല്‍കിയ സ്‌നേഹഭവനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ആശീര്‍വദിച്ചു. ജൂബിലിയോടനുബന്ധിച്ച് ഇടക്കാട്ട് ഫൊറോനയിലെ കാരിത്താസ്, പടമുഖം ഫൊറോനയിലെ തടിയമ്പാട്, മടമ്പം ഫൊറോനയിലെ പയ്യാവൂര്‍ ടൗണ്‍, പയ്യാവൂര്‍, കുന്നത്തൂര്‍ എന്നീ ഇടവകകളില്‍ സ്‌നേഹ ഭവനങ്ങള്‍ ഒരുക്കിയും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുമാണ് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാര്‍ തോമസ് തറയില്‍ പിതാവിന്റെ നിത്യതയുടെ ഓര്‍മ ആചരിക്കുന്നത്. ചടങ്ങില്‍ കാരിത്താസ് സെന്റ് തോമസ് ക്‌നാനായ പള്ളി വികാരി ഫാ.ബ്രസ്സന്‍ ഒഴുങ്ങാലില്‍, ഫാ. ഷാനി വലിയപുത്തന്‍പുരക്കല്‍,ഫാ. ജിനു മാന്തിയില്‍ OFM cap. , കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിറക്ട്രസ് ജനറല്‍ സി. ലിസി മുടക്കോടില്‍, മറ്റു സമൂഹാംഗങ്ങള്‍,കാരിത്താസ് ഇടവകയിലെ വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി അംഗങ്ങള്‍, ഇടവകംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Previous articleവനിതകള്‍ക്കായി വരുമാനദായക പദ്ധതികള്‍ക്ക് പരീശീലനം ഒരുക്കുന്നു
Next articleമാര്‍ മാത്യു മാക്കില്‍ ക്‌നാനായ സമുദായത്തെ സ്വപ്നംകണ്ട വ്യക്തിത്വം: മാര്‍ റാഫേല്‍ തട്ടില്‍

Leave a Reply