ചരിത്ര പ്രസിദ്ധമായ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പളളിയില്‍ വി. തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ 2025 ജൂലൈ 3 വ്യാഴാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 3 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഫാ.എബിന്‍ ഇറപുറത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ.സ്റ്റാബിന്‍ നീര്‍പ്പാറമലയില്‍, ഫാ.മജോ വാഴക്കാല, ഫാ.ജെഫിന്‍ ഒഴുങ്ങാലില്‍, ഫാ. ടോം പുത്തന്‍പരക്കല്‍ എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിക്കും. ഫാ.ജെഫിന്‍ ഒഴുങ്ങാലില്‍ തിരുനാള്‍ സന്ദേശം നല്‍കും. 12.15 ന് തിരുനാള്‍ പ്രദക്ഷിണം തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ സ്റ്റാനി ഇടത്തിപ്പറമ്പില്‍).
Home ഇന്ത്യൻ വാർത്തകൾ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍ വി.തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍| ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം











