Home ഇന്ത്യൻ വാർത്തകൾ സെന്‍റ് മേരിസ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ ‘മരിയന്‍ ഫിയസ്റ്റ’ നടത്തി

സെന്‍റ് മേരിസ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ ‘മരിയന്‍ ഫിയസ്റ്റ’ നടത്തി

420
0

കോഴിക്കോട്: ചേവരമ്പലം സെന്‍റ് മേരിസ് സ്കൂളില്‍ വര്‍ണ്ണങ്ങളുടെ ഉത്സവമായ മരിയന്‍ഫിയസ്റ്റ നടത്തി. ആഘോഷങ്ങളുടെ രണ്ട് രാവുകളില്‍ ആട്ടവും പാട്ടുമായി കുട്ടികള്‍ കാണികളുടെ കണ്ണ് കുളിര്‍പ്പിച്ചു. ആദ്യ ദിനത്തില്‍ പ്രധാന അതിഥിയായി സിനിമ നടന്‍ കൈലാഷും രണ്ടാം ദിനം പിന്നണിഗായികയായ അപര്‍ണ്ണ രാജീവും സന്നിഹിതരായിരുന്നു. ഉദ്ഘാടന ദിനത്തില്‍ സി. അനിത എസ്. ജെ. സിയുടെ അധ്യക്ഷതയിലും 24 ന് സി. ബെസ്സി എസ്. ജെ. സിയുടെ അധ്യക്ഷതയിലുമായിരുന്നു പരിപാടികള്‍ നടന്നത്. ഫാ.ജേക്കബ് മുരിക്കുന്നേല്‍ സി എം.ഐ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പ്രസന്ന, പി.ടി.എ പ്രസിഡന്‍റ് ബിനു കുരുവിള, റവ.ഡോ. കുര്യന്‍ കുര്യന്‍ പുരമടം, ഡോ. അജിത പി.എന്‍. (ചേവായൂര്‍ കൗണ്‍സിലര്‍), പി.ടി.എ വെസ് പ്രസിഡന്‍്റ് അന്‍വര്‍ സാദിഖ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആനിസ് എസ്.ജെ.സി, ഹെഡ് ഗേള്‍ ആര്‍ഷ്യാ കൗശിത്ത് രാജ്, ഹെഡ് ബോയ് അലന്‍ എ കെ എഎന്നിവര്‍ പ്രസംഗിച്ചു.

Previous articleഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ‘സാന്ത്വനവര്‍ഷം’ സെമിനാര്‍ നടത്തി
Next articleഏറ്റുമാനൂര്‍: പഴേമ്പളളില്‍ എന്‍.സി തോമസ് (സണ്ണി) | Live Funeral Telecast Available

Leave a Reply