Home ഇന്ത്യൻ വാർത്തകൾ പി.കെ.എം കോളേജില്‍ എക്‌സലന്‍സ് ഫെസ്റ്റ് 2024 സംഘടിപ്പിച്ചു

പി.കെ.എം കോളേജില്‍ എക്‌സലന്‍സ് ഫെസ്റ്റ് 2024 സംഘടിപ്പിച്ചു

437
0

പികെഎം കോളേജില്‍ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു കൊണ്ടുള്ള എക്‌സലന്‍സ് ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജെസ്സി എന്‍സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോളേജ് ലോക്കല്‍ മാനേജരും ബര്‍സാറും ആയ ഫാ സജി മെത്താനത് അനുഗ്രഹപ്രഭാഷണം നടത്തി. ഒപ്പം പത്താംതരം പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കോളേജ് ജീവനക്കാരുടെ മക്കളെയും ആദരിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പലും ഫിസിക്കല്‍ സയന്‍സ് വിഭാഗം ഫാക്കല്‍റ്റി അംഗവുമായ ഡോ. പ്രശാന്ത് മാത്യുവിന്റെ മക്കളായ ഇമ്മാനുവല്‍ പ്രശാന്ത്, ജോണ്‍ പ്രശാന്ത്, എല്‍ഡി ക്ലാര്‍ക്ക് ജോര്‍ജ് ജോസഫിന്റെ മകള്‍ അനന്യ ജോര്‍ജ് എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും അദ്ദേഹം നല്‍കി. സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി രാജേഷ് കെ ജെ യുടെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച പരിപാടിയില്‍ ഡോ മായാ ജെ പിള്ള, സി.റെയ്സി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും ജോയിന്റ് സെക്രട്ടറി ദീപ ജോണ്‍ നന്ദി പറയുകയും ചെയ്തു. വിജയികളായ ഇമ്മാനുവല്‍ പ്രശാന്ത്, ജോണ്‍ പ്രശാന്ത്, അനന്യ ജോര്‍ജ് എന്നിവര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Previous articleഉഴവൂര്‍: ഇടത്തിമറ്റത്തില്‍ മേരി മാത്യു
Next articleചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി മത്സരം: കെ. ബി. സി കാനഡായ്ക്ക് ഹാട്രിക് വിജയം

Leave a Reply