Home അമേരിക്കൻ വാർത്തകൾ ബെൻസൻവിൽ ഇടവകയിൽ നടുതലത്തിരുനാൾ

ബെൻസൻവിൽ ഇടവകയിൽ നടുതലത്തിരുനാൾ

509
0

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വിളവെടുപ്പ് മഹോത്സവമായി നടുതലതിരുന്നാൾ ഈ വരുന്ന സെപ്റ്റംബർ 1 ഞായറാഴ്ച ആഘോഷിക്കുന്നു. ഇടവകയിലെ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനേകം പാവങ്ങൾക്ക് സഹായമേകുന്ന ഉപവിപ്രവർത്തനങ്ങൾക്ക് പിന്തുണയായാണ് നടുതലത്തിരുന്നാൾ നടത്തപ്പെടുന്നത്. ഇടവക വിശ്വാസ സമൂഹം തങ്ങളുടെ വിളഭൂമിയിൽ വിളയിച്ചെടുത്ത വിഭവങ്ങൾ ദൈവാലയത്തിൽ കാഴ്ചയായി സമർപ്പിക്കുന്നു. തുടർന്ന് വിൻസെൻ ഡി പോളിലൂടെ ഇടവകാംഗങ്ങൾ അതുവാങ്ങി അവരുടെ ചാരിറ്റിയിലേയ്ക്ക് സംഭാവനയായി നൽകുന്നു. വിളവിന്റെ നാഥന് കൃതജ്ഞതയുടെ ഉത്സവമായാണ് നടുതലത്തിരുനാൾ ആഘോഷിക്കുന്നത്.
ഇടവകയിലെ വിൻസെൻറ് ഡി പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ലിജു മാത്യു, ബിനോയ് കിഴക്കനടി, മാത്യു ഇടിയാലിൽ, തോമസ് തേവർമറ്റത്തിൽ, ജിമ്മി മുള്ളൻകുഴിയിൽ എന്നിവരാണ്.

ലിൻസ് താന്നിച്ചുവട്ടിൽ PRO

Previous articleഎട്ടുനോമ്പ് തിരുനാളിന് ഒരുങ്ങി ബെൻസൻവിൽ ഇടവക
Next articleചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദർശന ഭക്തിനിർഭരമായി ആഘോഷിച്ചു

Leave a Reply