Home ഇന്ത്യൻ വാർത്തകൾ കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പളളിയില്‍ കുടുംബസംഗമവും, ജനപ്രതിനിധികളെ ആദരിക്കലും നടത്തി.

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പളളിയില്‍ കുടുംബസംഗമവും, ജനപ്രതിനിധികളെ ആദരിക്കലും നടത്തി.

799
0

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സമുദായ സംഘടനകളായ കെ സി.സി, കെ.സി.ഡബ്ലിയു.എ, കെ.സി.വൈ.എല്‍ എന്നിവയുടെ നേതൃത്വത്തില്‍ ഇടവകയിലെ കുടുംബസംഗമവും ജനപ്രതിനിധികളെ ആദരിക്കലും നടത്തി. കോതമംഗലം രൂപത അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് മഠത്തില്‍ കണ്ടത്തില്‍ ദിവ്യബലിയും, സംഗമത്തിന്റെ ഉദ്ഘാടനവും നടത്തി. ഇടവകയിലെ മുന്‍കാലത്തെയും ഇപ്പോഴത്തെയും ജനപ്രതിനിധികള്‍ക്ക് അഭിവന്ദ്യ പിതാവ് ആശംസകള്‍ അര്‍പ്പിക്കുകയും ആദരിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങുകള്‍ക്ക് ഇടവക വികാരി റവ. ഫാദര്‍ അലക്‌സ് ഓലിക്കര അധ്യക്ഷത വഹിച്ചു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഇടവകാംഗവുമായ ശ്രീ ജോജി തോമസ് എടാമ്പുറത്ത് മറുപടി പ്രസംഗം പറഞ്ഞു. അസിസ്റ്റന്റ് വികാരി ഫാദര്‍ ഷെറിന്‍ കുരുക്കിലേട്ട്, സമുദായ
സംഘടന ഭാരവാഹികള്‍, ജൂബിലി കണ്‍വീനര്‍മാരായ സുനില്‍ തോമസ്, റെജി പി തോമസ്, സംഗമം കണ്‍വീനര്‍ മാത്യു ജോണ്‍, കൈകാരന്മാരായ ജോസ് കളരിക്കല്‍, തോമസ് കുഴിപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Previous articleകുമരകം: മൂലയിൽ ത്രേസ്യാമ്മ തോമസ് | Live Funeral Telecast Available
Next articleഡിട്രോയിറ്റ്: എസ്.എച്ച്.മൗണ്ട് കിഴക്കേക്കാട്ടില്‍ മേരി മാത്യു | Live Funeral Telecast Available

Leave a Reply