Home ഇന്ത്യൻ വാർത്തകൾ കടുത്തുരുത്തി വലിയപള്ളിയില്‍ കൂടാരയോഗ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി

കടുത്തുരുത്തി വലിയപള്ളിയില്‍ കൂടാരയോഗ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി

622
0

കടുത്തുരുത്തി: വലിയപള്ളിയില്‍ മാതാവിന്‍്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിന്‍്റെയും ഇന്ത്യന്‍ സ്വാതന്ത്ര ദിനത്തിന്‍്റെയും ഭാഗമായി സെമിനാര്‍ നടത്തി. വി.കുര്‍ബാനയെ തുടര്‍ന്ന് കൂടാരയോഗത്തിന്‍്റെ ആഭിമുഖ്യത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഈ കാലഘട്ടത്തില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങളും അഭിമുഖീകരിക്കുന്ന ആശങ്കകളും അവയെ എങ്ങനെ അതിജീവിക്കണം എന്നതും സംബന്ധിച്ചാണ് സെമിനാര്‍ നടത്തപ്പെട്ടത്. ക്ളാസുകള്‍ക്ക് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിസ്റ്റേഴ്സ് നേതൃത്വം നല്‍കി. ഇടവകയില്‍ നിന്നുള്ള വിമുക്തഭടന്മാരെയും വിവിധ തലങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും ആദരിക്കുകയും ചെയ്തു. വികാരി ഫാ.തോമസ് ആനിമൂട്ടില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കൂടാരയോഗ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ടസാബു എബ്രഹാം മുണ്ടകപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ.സന്തോഷ് മുല്ലമംഗലത്ത് സംസാരിച്ചു. ഫിലിപ്പ് ചാന്തുരുത്തില്‍ സ്വാഗതവും, അനീഷ കൊച്ചു പടപുരക്കല്‍ നന്ദിയും പറഞ്ഞു.

Previous articleകെ.സി.സി അതിരൂപത മാര്‍ഗ്ഗംകളി മത്സരം സംഘടിപ്പിച്ചു
Next articleകോട്ടയം ജില്ലയിലെ ആദ്യത്തെ റോബോട്ടിക് മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എല്‍.എല്‍.എം. ആശുപത്രിയില്‍ വിജയകരം

Leave a Reply