Home ഇന്ത്യൻ വാർത്തകൾ പടമുഖം ഫൊറോന ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം

പടമുഖം ഫൊറോന ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം

468
0

തടിയമ്പാട്: പടമുഖം ഫൊറോന ചെറുപുഷ്പ മിഷന്‍ ലീഗിന്‍്റെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം തടിയമ്പാട് മരിയസദന്‍ പാസ്റ്ററല്‍ സെന്‍്ററില്‍ ഫൊറോനാ വികാരി ഫാ. ഷാജി പൂത്തറ നിര്‍വഹിച്ചു. മിഷന്‍ ലീഗ് അംഗങ്ങള്‍ക്കായുള്ള സെമിനാറിന് മേഖല ഡയറക്ടര്‍ ഫാ. ഷിജു വട്ടംപുറത്ത് നേതൃത്വം നല്‍കി. ഫാ. സൈജു പുത്തന്‍പറമ്പില്‍, ഫാ. ഷൈജു കല്ലുവെട്ടാംകുഴി, ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍, ഫാ. ഷിജു ആവണൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഫെറോന ചെറുപുഷ്പ മിഷന്‍ ലീഗിന്‍്റെ പുതിയ ഭാരവാഹികളായി പ്രസിഡന്‍റ് -ബെര്‍ട്ടിന്‍ ബേബി, വൈസ് പ്രസിഡന്‍റ-് ജുവാന ഷാജി, സെക്രട്ടറി -എയ്ഞ്ചല്‍ മരിയ ടോമി ജോയിന്‍്റ് സെക്രട്ടറി -മെല്‍വിന്‍ തോമസ്, ജനറല്‍ കോഡിനേറ്റര്‍ -സാബു കോയിത്തറ, റീജിയണല്‍ കോഡിനേറ്റേഴ്സ് -ജിജി ഫിലിപ്പ്, മിനി ടോമി എന്നിവരെ തിരഞ്ഞെടുത്തു.പുരാതനപാട്ട് മത്സരത്തില്‍ ബൈസണ്‍വാലി ഒന്നാം സ്ഥാനവും പടമുഖം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.നടവളി മത്സരത്തില്‍ എന്‍ആര്‍സിറ്റി -ഒന്നാം സ്ഥാനവും ചക്കുപള്ളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചടങ്ങുകള്‍ക്ക് മേഖല വൈസ് ഡയറക്ടര്‍ സി. ഷാരോണ്‍ എസ് ജെ സി നേതൃത്വം നല്‍കി.

Previous articleഎസ്.എച്ച് മൗണ്ട്: ചൂട്ടുവേലില്‍ സാബു ജോസഫ്
Next articleകെ.സി.സി അതിരൂപത മാര്‍ഗ്ഗംകളി മത്സരം സംഘടിപ്പിച്ചു

Leave a Reply