Home അമേരിക്കൻ വാർത്തകൾ ബെൻസൻവിൽ തിരുഹൃദയ ദൈവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുന്നാൾ

ബെൻസൻവിൽ തിരുഹൃദയ ദൈവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുന്നാൾ

577
0

ചിക്കാഗോ:: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാഇടവക ദൈവാലയത്തിൽ വി. അൽഫോൻസാ മ്മയുടെ തിരുനാൾ ജൂലൈ 28 ഞായറാഴ്ച ആഘോഷിക്കുന്നു. വിശുദ്ധയുടെ നാമത്തിലുള്ള അൽഫോൻസാ കൂടാര യോഗത്തിൻറെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷിക്കുന്നത്. രാവിലെ ഒമ്പതിന് ആരാധനയും തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയും നേർച്ച സമർപ്പണവും ഉണ്ടായിരിക്കും. അന്നേ ദിവസം കൂടാരയോഗത്തിലെ എല്ലാ ഭവനങ്ങളുടെയും കാഴ്ച സമർപ്പണവും ഉണ്ടായിരിക്കും. വി. അൽഫോൻസാമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ധന്യരാകാൻ ഏവരെയും ബെൻസൻവിൽ തിരുഹൃദയ ദേവാലയത്തിലേയ്ക്ക് വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ. ബിൻസ് ചേത്തലിലും ഇടവകട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവരും സ്വാഗതം ചെയ്യുന്നു.

ലിൻസ് താന്നിച്ചുവട്ടിൽ പി. ആർ. ഓ

Previous articleമലയാളി പുലിയാ !!!!ന്യൂയോർക്ക് ടൈം സ്ക്വയറിൽ വടം വലിയോട് വലി
Next articleബെൻസൻവിൽ വോളിബോൾ മത്സരത്തിൽ മിഷൻലീഗ് ടീം വിജയികൾ

Leave a Reply