Home ഇന്ത്യൻ വാർത്തകൾ ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ ഇടവകയിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ ഇടവകയിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

757
0

ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ഇടവകയിൽ KCWA യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റ് ‘സാന്ത്വനം 2024’ ഇടവക വികാരി ഫാ. ലുക്ക് കരിമ്പിൽ ഉദ്ഘാടനം ചെയ്തു. കാരിത്താസ്‌ ഹോസ്പിറ്റൽ പാലിയേറ്റീവ് കെയർ യൂണിറ്റ് ടീം നയിച്ച ബേസിക് ലൈഫ് കെയർ സപ്പോർട്ടിനെയും പാലിയേറ്റീവ് കെയറിനെയും പറ്റിയുള്ള ക്ലാസ്സും തദ്ധവസരത്തിൽ നടത്തുകയുണ്ടായി. ഡോ. മനു ജോൺ, ഡോ. അജിത് വേണുഗോപാൽ ഡോ. ഷാരോൺ രാജ് എലിസ എന്നിവർ ക്ലാസുകൾ നയിച്ചു. KCWA യൂണിറ്റ് പ്രസിഡന്റും കൈപ്പുഴ ഫോറോനാ പ്രസിഡന്റ്റുമായ മിനി ജെയിംസ്‌ കടുതോടിലിന്റെ അധ്യക്ഷതയിൽ ചേർന്ന മീറ്റിംഗിന് സെക്രട്ടറി റൂബി അലക്സ്‌ കടുതോടിൽ സ്വാഗതവും യൂണിറ്റ് അഡ്വൈസർ സിസ്റ്റർ ജോളി SJC നന്ദിയും പറഞ്ഞു.

Previous articleക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നവീകരിച്ച കടുത്തുരുത്തി ബിസിനസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
Next articleഏകദിന ജര്‍മ്മന്‍ ക്‌നാനായ യുവജന സംഗമം ‘EPIC-2024’ ഉദ്ഘാടനം ചെയ്തു.

Leave a Reply