കണ്ണൂര്‍: കോട്ടയം അതിരൂപത കണ്ണൂര്‍ റീജയനില്‍ ചെറുപുഷ്പ മിഷന്‍ലീഗിൻ്റെ 2024-25 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം ബറുമറിയം പാസ്റ്ററല്‍ സെൻ്ററിൽ നടന്ന ചടങ്ങ് കെ. സി. ബി. സി വൊക്കേഷണല്‍ കമ്മീഷന്‍ സെക്രട്ടറിയും, മിഷന്‍ലീഗ് സംസ്ഥാന ഡയറക്റുമായ ഫാ. ഷിബു ഐക്കരക്കാനായില്‍ നിര്‍വ്വഹിച്ചു. ചെറുപുഷ്പ മിഷന്‍ലീഗ് മലബാര്‍ റീജണല്‍ പ്രസിഡൻറ് ബിനീത് വില്‍സന്‍ അടിയായപള്ളിയില്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ റീജണ്‍ മിഷന്‍ ലീഗിൻ്റെ 2024-25 പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാശനം മിഷന്‍ ലീഗ് അന്തര്‍ദേശീയ സെക്രട്ടറി. ബിനോയ് പള്ളിപറമ്പിലും ആനുകാലിക സംഭവങ്ങളും, സഭ നേരിടുന്ന പ്രശ്നങ്ങളും സംബന്ധിച്ച ‘അല്‍ഫോണ്‍സയ്ക്ക് ഒരു കത്ത്’ മാഗസിന്‍ പ്രകാശനം നാഷണല്‍ ഓര്‍ഗനൈസര്‍ ബെന്നി മാത്യു മുത്തനാട്ടും നിര്‍വ്വഹിച്ചു. 2022-23 വര്‍ഷത്തില്‍ കണ്ണൂര്‍ റിജണിലെ മികച്ച ശാഖകളായി മടമ്പം, രാജപുരം ശാഖകളെ തെരഞ്ഞെടുത്തു. ബറുമറിയം പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍, സംസ്ഥാന പ്രസിഡൻറ് രഞജിത്ത് മുതുപ്ളാക്കില്‍, റീജണണ്‍ ഡയറക്ടര്‍ ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍, സംസ്ഥാന എക്യിക്യൂട്ടിവ് സനില, റീജണ്‍ വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ തെരേസ എസ്. വി. എം, ജോയിന്‍്റ് സെക്രട്ടറി.ജെസിക്ക, അല്‍ഫോണ്‍സ, സെക്രട്ടറി. അലക്സ് കരിമ്പില്‍, ഫാ. ബിബിന്‍ കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡൻറ് രഞ്ജിത്ത് മുതുപ്ളാക്കിലിന്‍്റെ നേതൃത്വത്തില്‍ സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളും മിഷന്‍ ലീഗ് സംഘടന ശാക്തീകരണ ക്ളാസ്സ് നടത്തി.
Home ഇന്ത്യൻ വാർത്തകൾ ചെറുപുഷ്പ മിഷന്‍ലീഗ് കോട്ടയം അതിരൂപത കണ്ണൂര്‍ റീജിയണ്‍ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നടത്തി.











