Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ അരീക്കര യൂണിറ്റ് പരിസ്ഥിതി ദിനം സംഘടിപ്പിച്ചു

കെ.സി.വൈ.എല്‍ അരീക്കര യൂണിറ്റ് പരിസ്ഥിതി ദിനം സംഘടിപ്പിച്ചു

445
0

കെ.സി.വൈ.എല്‍ അരീക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു. വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പില്‍ അരീക്കര സെന്റ് റോക്കീസ് സ്‌കൂളില്‍ ഫലവൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതിദിന ആഘോഷം ഉദ്ഘാടനം ചെയ്തു. കെ സി വൈ എല്‍ യൂണിറ്റ് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. നവാഗതരായ അംഗങ്ങളെ സ്വാഗതം ചെയ്യുകയും, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെയും അരീക്കര ഫുട്‌ബോള്‍ ടീമിനെയും ആദരിക്കുകയും ചെയ്തു.ഡയറക്ടര്‍ എബ്രഹാം കെ സി, സി അഡൈ്വസര്‍ സി ജൂബി SJC, ഭാരവാഹികളായ ജോസ്‌മോന്‍ ബിജു , അനുമോള്‍ സാജൂ, അലക്‌സ് സിറിയക്, അഞ്ജല്‍ ജോയ്, സൈമണ്‍ ഉറുമ്പില്‍, നിയ തോമസ്, അബിയ ടോമി, ഷോബിന്‍ സ്റ്റീഫന്‍, അലന്‍ ബിജു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Previous articleക്രൈസ്റ്റ് നഗർ പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു.
Next article‘പെനുവേല്‍ 24’- മലബാറിലെ യുവജനങ്ങള്‍ക്ക് ആത്മീയ ഉണര്‍ത്തുപാട്ടായി

Leave a Reply