ന്യൂയോർക്ക്: ലോങ്ങ് ഐലൻഡിലെ സെന്റ് സ്റ്റീഫൻ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ കുട്ടികളുടെ ആഘോഷമായ ആദ്യകുർബാന സ്വീകരണം ജൂൺ ഒന്നാം തീയതി 4 മണിക്ക് നടത്തപ്പെടും. ഇടവക വികാരി മാത്യു മേലേടത്ത് തിരുകർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഈ വർഷം 9 കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. ആദ്യം കുർബാന സ്വീകരിക്കുന്ന കുട്ടികൾ – ഗബ്രിയെല്ലാ മേമനകല്ലിക്കൽ, ഒലീവിയ ഇല്ലിക്കാട്ടിൽ, എലിസാ തടത്തിൽ, നേഹ മാക്കിൽ, ജൂലിയ പന്നിവേലിൽ, ലിലിയ മേത്താനത്ത്, ജോസഫ് തടിപ്പുഴ, ജോർദൻ തുരുത്തിക്കാട്, ജെസെക് തടത്തിൽ എന്നിവരാണ്. കൂദാശ സ്വീകരണത്തിനായി മതബോധന ഡയറക്ടർ ലിസി വട്ടക്കളം, സിസ്റ്റർ സനിജ , സിസ്റ്റർ അലീസ (എസ്. വി.എം) റെയും നേതൃത്വത്തിൽ കുട്ടികളെ ആത്മീയമായി ഒരുക്കി വരുന്നു.
അനൂപ് മുകളേൽ (P.R.O)











