Home യൂറോപ്പ് | ഗൾഫ് | ഓഷിയാന അണിഞ്ഞൊരുങ്ങിയ മണവാട്ടിയായി മൈലാഞ്ചിയണിഞ്ഞ് UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ

അണിഞ്ഞൊരുങ്ങിയ മണവാട്ടിയായി മൈലാഞ്ചിയണിഞ്ഞ് UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ

665
0

നൂറുകണക്കിന് ക്നാനായ വിവാഹങ്ങൾക്ക് നിദാനമായ UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ വെബ്സൈറ്റ് കൂടുതൽ സൗകര്യങ്ങളൊരുക്കി നവീകരിച്ച് ആഗോള ക്നാനായ സമൂഹത്തിന് നൽകുകയാണ് UKKCA. UK യിൽ മാത്രമല്ല ലോകമെങ്ങുമുള്ള ക്നാനായ യുവതീ-യുവാക്കൻമാർക്ക് അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്താൻ ഉതകുന്ന ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ, ക്നാനായ സമുഹത്തിൻറെ ജീവശ്വാസമായ സ്വവംശ വിവാഹനിഷ്ഠപാലിച്ച് സ്വ സമുദായത്തിൽ നിന്ന് മക്കൾക്ക് അനുരൂപരായ വധൂവരൻമാരെ കണ്ടെത്താൻ മാതാപിതാക്കൾക്ക് സഹായമേകുന്നു.
കാലതാമസമില്ലാതെ, കൃത്യമായ അന്വേഷണം നടത്തി ക്നാനായക്കാരല്ലാത്തവരും മാറിക്കെട്ടിയവരും രജിസ്റ്റർ ചെയ്യുന്നതിന് തടയിടാൻ ഇക്കാലമെത്രയും UKKCA ക്ക് കഴിഞ്ഞിട്ടുണ്ട്. ജൻമം നൽകി വളർത്തി വലുതാക്കിയ മക്കൾ സ്വ സമുദായത്തിൽ തന്നെ നില നിൽക്കണമെന്നുള്ള മാതാപിതാക്കളുടെ ആഗ്രഹം പൂവണിയിക്കുകയാണ് UKKCA. കച്ചതഴുകലും, വാഴുപിടുത്തവും, നടവിളിയും, ബറുമറിയം പാട്ടുമുള്ള അനേകം വിവാഹങ്ങൾക്ക് വഴിയൊരുക്കി ഇനിയും അനേകം ക്നാനായ വിവാഹങ്ങൾക്ക് ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ കാരണമാവും എന്ന് ഓരോ ദിവസവും രജിസ്റ്റർ ചെയ്യുന്നവരുടെ വർദ്ധന സൂചിപ്പിയ്ക്കുന്നു.

https://www.globalknanayamatrimony.com

മാത്യു പുളിക്കത്തൊട്ടിയിൽ
PR0 UKKCA

Previous articleകരിങ്കുന്നം: വെളളിയേപ്പിളളില്‍ അവറാച്ചന്‍
Next articleചാമക്കാലാ: തേനാകര കളപ്പുരയിൽ ടി. സി എബ്രഹാം

LEAVE A REPLY