Home ഇന്ത്യൻ വാർത്തകൾ മടമ്പം മേരിലാന്റ് ഹൈസ്‌കൂളിന്റെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങലയും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

മടമ്പം മേരിലാന്റ് ഹൈസ്‌കൂളിന്റെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങലയും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

547
0

മടമ്പം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച കര്‍മ്മപദ്ധതികളുടെ ഭാഗമായി മടമ്പം മേരിലാന്റ് ഹൈസ്‌കൂളിന്റെ നേതൃത്വത്തില്‍ മടമ്പം ടൗണില്‍ മനുഷ്യ ചങ്ങലയും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. പി. കെ. എം. കോളേജ് ഓഫ് എജുക്കേഷന്റെ പ്രിന്‍സിപ്പല്‍ സി. ജെസ്സി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പിടിഎ പ്രസിഡന്റ് മനോജ് മാവേലില്‍ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങളെ ഉള്‍ച്ചേര്‍ത്തുകൊണ്ട് മടമ്പം നഗര മദ്ധ്യത്തില്‍ കുട്ടികള്‍ ഫ്‌ലാഷ് മോബും അണിയിച്ചൊരുക്കി. പരിപാടികള്‍ക്ക് സീനിയര്‍ അസിസ്റ്റന്റ് ബിജുമോന്‍ എന്‍ എം, ആന്റി നാര്‍ക്കോട്ടിക് സെല്‍ കണ്‍വീനര്‍ സിറിയക്ക് എബ്രഹാം, കമ്മിറ്റി അംഗങ്ങളായ സജി എബ്രഹാം ഉഷാ മോള്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

Previous articleബി.സി.എം കോളേജ് എന്‍.സി.സി യൂണിറ്റ് ബോധവത്കരണ റാലി
Next articleപുന്നത്തുറ: കുടുന്തയിൽ ജെസ്സി തോമസ്

LEAVE A REPLY