സി.ബി.സി.ഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിനെ അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് ന്റെ നേതൃത്വത്തില്‍ ആദരിച്ചു. CBCI അവാര്‍ഡിന് അര്‍ഹനായ കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടികാട്ടിനും കെ സി വൈ എല്‍ ന്റെ സ്‌നേഹാദരങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. കെ.സി.വൈ. എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, ചാപ്ലയിന്‍ ഫാ മാത്തുകുട്ടി കുളക്കാട്ടുകുടിയില്‍, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ SJC, ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി പുതിയകുന്നേല്‍,ഭാരവാഹികളായ നിതിന്‍ ജോസ്, ആല്‍ബിന്‍ ബിജു എന്നിവര്‍ ചേര്‍ന്ന് ഇരുവര്‍ക്കും ക്‌നാനായ യുവതയുടെ സ്‌നേഹാദരങ്ങള്‍ സമര്‍പ്പിച്ചു.














