Home ഇന്ത്യൻ വാർത്തകൾ കെ.സി.ഡബ്ള്യു.എ തിരുവചന എഴുത്ത് മത്സര വിജയികളെ പ്രഖ്യാപിച്ചു

കെ.സി.ഡബ്ള്യു.എ തിരുവചന എഴുത്ത് മത്സര വിജയികളെ പ്രഖ്യാപിച്ചു

745
0

കോട്ടയം: ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അതിരൂപതാതലത്തില്‍ സംഘടിപ്പിച്ച തിരുവചന എഴുത്തു മത്സര വിജയികളെ പ്രഖ്യാപിച്ചു. കരിങ്കുന്നം യൂണിറ്റിലെ നനയാമരുതുങ്കല്‍ ജിന്‍സി ലിജോ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. മകുടാലയം യൂണിറ്റിലെ പാറശ്ശേരില്‍ ലൈലാമ്മ ജോമോന്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. കൈപ്പുഴ യൂണിറ്റിലെ മോളിക്കുട്ടി സജി ചാമക്കാലായില്‍, പെരിക്കല്ലൂര്‍ യൂണിറ്റിലെ ജോണ്‍സി ബിജു മാവേലിപുത്തന്‍പുരയില്‍ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. നാലും അഞ്ചും സ്ഥാനങ്ങള്‍ മ്രാല യൂണിറ്റിലെ ഷിന്‍സി നിമ്മിച്ചന്‍ വടക്കാഞ്ചേരിയും കിടങ്ങൂര്‍ യൂണിറ്റിലെ ഡിനോ മാത്യു വലിയവീട്ടിലും കരസ്ഥമാക്കി.

ഗ്ളോബല്‍ മാതൃവേദി സംഘടിപ്പിക്കുന്ന വചനം എഴുത്തു മത്സരത്തിന്റെ മുന്നോടിയായാണ് അതിരൂപതാതലത്തില്‍ മത്സരം സംഘടിപ്പിച്ചത്. യൂണിറ്റു തലത്തില്‍ വചനം എഴുത്തു മത്സരം നടത്തി വിജയികളെ കണ്ടത്തെുകയും പ്രസ്തുത വിജയികളെ ഉള്‍പ്പെടുത്തി ഫൊറോന മത്സരം നടത്തുകയും ചെയ്തതിന്റെ തുടര്‍ച്ചയായാണ് ഓരോ ഫൊറോനയില്‍ നിന്നും വിജയികളായവരെ ഉള്‍പ്പെടുത്തി അതിരൂപതാ തലത്തില്‍ വചനമുത്തുകള്‍ എന്ന പേരില്‍ വചന എഴുത്തു മത്സരം സംഘടിപ്പിച്ചത്. അതിരൂപതയില്‍ ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരായവര്‍ ജൂണ്‍ 15ന് ആലുവയില്‍ വച്ച് നടത്തപ്പെടുന്ന ഗ്ളോബല്‍ വചന എഴുത്തു മത്സരത്തില്‍ പങ്കെടുക്കും.

Previous articleടോംസ് ലൈസണ്‍ ഇറ്റലിയില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍
Next articleകിടങ്ങൂർ: പറപ്പള്ളിൽ ഏലിയാമ്മ ജോസഫ് | Live Funeral Telecast Available

LEAVE A REPLY