Home അമേരിക്കൻ വാർത്തകൾ ഗീവര്‍ഗീസ് മാര്‍ അപ്രേം ഡിട്രോയിറ്റ് സെ. മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക സന്ദര്‍ശിച്ചു .

ഗീവര്‍ഗീസ് മാര്‍ അപ്രേം ഡിട്രോയിറ്റ് സെ. മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക സന്ദര്‍ശിച്ചു .

531
0

ജൂണ്‍ 30 തിങ്കളാഴ്ച്ച കോട്ടയം അതിരൂപത സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ മലങ്കര റീത്തിലെ പ്രഥമ മെത്രാനും കൂടിയായ ഗീവര്‍ഗീസ് മാര്‍ അപ്രേം ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക സന്ദര്‍ശിച്ചു . മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും വിശുദ്ധ കുര്‍ബ്ബാനയ്ക്കു മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും ചെയ്തു . ക്‌നാനായ റീജിയന്‍ വികാരി ജനറാളും ബെന്‍സന്‍വില്‍ ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരിയുമായ റെവ .ഫാ . തോമസ് മുളവനാല്‍ , ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക വികാരി റവ .ഫാ . ജോസെഫ് തറയ്ക്കല്‍ ,ഡിട്രോയിറ്റ് സെ.ജോസെഫ് സീറോ മലങ്കര ഇടവക വികാരി റെവ.ഫാ .പത്രോസ് പാനുവേല്‍, ചിക്കാഗോ സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക വികാരി റെവ.ഫാ.സിജു മുടക്കോടില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു . തുടര്‍ന്നു പാരീഷ് ഹാളില്‍ സ്‌നേഹ വിരുന്നും നടത്തപ്പെട്ടു . ഇടവക വികാരി റവ .ഫാ . ജോസെഫ് തറയ്ക്കല്‍ കൈക്കാരന്മാരായ സെബാസ്‌ററ്യന്‍ വഞ്ചിത്താനത്ത് ,സേവ്യര്‍ തോട്ടം എന്നിവരോടൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എല്ലാ കാര്യങ്ങള്‍ക്കും നേത്രുത്വം നല്‍കി.

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (P.R.O)

Previous article104 മത് ക്നാനായ മലങ്കര കത്തോലിക്ക പുനരൈക്യ വാര്‍ഷികം നടത്തി
Next articleപ്രഥമ ന്യൂഫൗണ്ട്‌ലാന്റ് ക്‌നാനായ സംഗമം സംഘടിപ്പിച്ചു

Leave a Reply